തിരുവനന്തപുരം: മുനമ്പം വിഷയം സർക്കാർ നീട്ടി കൊണ്ടുപോവുകയാണ് എന്ന് വ്യക്തമാക്കി ലത്തീൻ സഭ. തീരുമാനം നീണ്ടുപോകുന്നതിൽ പ്രതിഷേധം അറിയിച്ച് ലത്തീൻ സഭയുടെ തിരുവനന്തപുരം ആർച്ച് ബിഷപ് തോമസ് ജെ നെറ്റോയാണ് രംഗത്ത് വന്നത്. തിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞാണ് ഇടത് പക്ഷം മുനമ്പം വിഷയത്തെ അനാവശ്യമായി നീട്ടി കൊണ്ട് പോകുന്നത് എന്നാണ് ആർച്ച് ബിഷപ്പ് തുറന്നടിച്ചത്.
“ഒരു ഉപതിരഞ്ഞെടുപ്പിന്റെ കാര്യം പറഞ്ഞ് മുനമ്പം വിഷയം ഇത്രയും നീട്ടി വെക്കേണ്ടതുണ്ടോ എന്ന് സംശയം ഉള്ള കാര്യമാണ്.അടിയന്തരമായി ഇടപെടേണ്ട കാര്യങ്ങൾക്ക് അടിയന്തരമായി ഇടപെടുക തന്നെ വേണം. ഒരു ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ വിഷയത്തില്‍ ഇടപെടാന്‍ വൈകുന്നു. നീണ്ടുപോയാല്‍ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും അദ്ദേഹം തുറന്നടിച്ചു.
നേരത്തെ, മുനമ്പം വിഷയം എൽ ഡി എഫും യു ഡി എഫും വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് ആരോപിച്ച് കത്തോലിക്കാ കോൺഗ്രസ്സ് രംഗത്ത് വന്നിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ എങ്ങനെ ചെയ്യുമെന്ന് ഈ സാഹചര്യത്തിന്റെ ഭാഗമായി തീരുമാനം എടുക്കുമെന്നും കത്തോലിക്കാ കോൺഗ്രസ്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ലത്തീൻ സഭയുടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന നിലപാട് വിലയിരുത്തപ്പെടുന്നത്
Discussion about this post