ഭൂമി സൂര്യന് ചുറ്റും കറങ്ങുകയാണെന്ന ശാസ്ത്ര സത്യത്തെ തള്ളിപ്പറഞ്ഞ് സൗദി അറേബ്യയിലെ മതപുരോഹിതന്. ഭൂമി നിശ്ചലമാണെന്നും, ചലിക്കുന്നില്ലെന്നും ആണ് ഇസ്ലാമിക പുരോഹിതനായ ഷെയ്ഖ് ബാന്തര്‍ അല്‍ ഖൈബാരിയുടെ വാദം.
ഭൂമി നിശ്േചലമാണെന്ന് തെളിയിക്കാനുള്ള പുരോഹിതന്റെ വാദം സ്ക്കൂള് കുട്ടികളെ പോലും അതിശയിപ്പിക്കും. ‘നമ്മള് ഇപ്പോള്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് ചൈനയിലേക്ക് വിമാന മാര്‍ഗം പോകുകയാണെന്ന് കരുതുക. ഇവിടെ ശ്രദ്ധിക്കൂ(കയ്യിലുള്ള കപ്പ് ചൂണ്ടിക്കാട്ടി, ഇത് ഭൂമി. പാതിവഴിയില്‍ ആകാശത്ത് വെച്ച് വിമാനം നില്ക്കുകയാണെങ്കില് ഭൂമി കറങ്ങുന്നതിന്റെ ഫലമായി ചൈന നമ്മുടെ അടുത്തേക്ക് എത്തുമോ? ഭൂമി എതിര് ദിശയില്‍ കറങ്ങുകയാണെങ്കില്‍ ചൈനയും അതോടൊപ്പം കറങ്ങു. അപ്പോള്‍ ചൈനയില്‍ നമുക്ക് എത്താനാകില്ല’
ഷെയ്ഖ് ബാന്തറിന്റെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പലരും മതപണ്ഡിതനെ കണക്കറ്റ് പരിഹസിച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
വീഡിയൊ കാണുക-
Discussion about this post