മുംബൈ : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ബാബ എന്ന് പേരിട്ടിരിക്കുന്ന വിമാനം ഇതിനകം 20 തവണ തകർന്ന് വീണിരിക്കുകയാണ്. മഹാരാഷട്ര നിയമ സഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തകർന്ന് വീഴാൻ ഒരുങ്ങുകയാണ് എന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര യിലെ ജിന്തൂരിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാഹുൽ ബാബ എന്ന് പേരിട്ടിരിക്കുന്ന വിമാനം സോണിയ 20 തവണ ഇറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒരു ഉപകാരവും ഉണ്ടായിരുന്നില്ല എന്ന് മാത്രം. 20 തവണയും വിമാനം തകർന്നു. ഇപ്പോൾ വീണ്ടും മഹാരാഷട്രയിൽ 21 -ാം തവണയും ലാൻഡ് ചെയ്യാൻ ഒരുങ്ങുകയാണ്. സോണിയാ ജീ നിങ്ങളുടെ രാഹുൽ വിമാനം ഒരിക്കൽ കൂടി തകരും എന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
അധികാരമോഹം മാത്രമാണ് മഹാ വികാസ് അഘാഡിക്കും ശിവസേനയുടെ(യുബിടി) ഉദ്ധവ് താക്കറെയ്ക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. പിതാവ് ബാൽ താക്കറെയുടെ തത്വങ്ങൾ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മറക്കുകയാണ്. അധികാരമോഹം മാത്രമാണ് ഉദ്ധവ് താക്കറെയ്ക്ക് മുന്നിലുള്ളത്.
അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നതിന് എതിർപ്പ് പ്രകടിപ്പിക്കുന്ന പാർട്ടികളുമായി ഉദ്ധവ് താക്കറെ സഖ്യത്തിലാണ്. ആർട്ടിക്കിൾ 370, പാകിസ്താൻ സർജിക്കൽ സ്ട്രൈക്ക്, അയോദ്ധ്യ രാമക്ഷേത്രം തുടങ്ങിയവയെല്ലാം എതിർത്തവരാണ് മഹാ വികാസ് അഘാഡിയും ശിവസേന (യുബിടി)യും. മഹാ വികാസ് അഘാഡി ഔറംഗസേബിനെ ആരാധിക്കുന്നവരാണ്. എന്നാൽ മഹായുതിയാകട്ടെ ഛത്രപതി ശിവജി മഹാരാജിനെ ആരാധിക്കുന്നവരാണ്.”- അമിത് ഷാ പറഞ്ഞു.
Discussion about this post