ടോക്കിയോ: ജപ്പാനിലെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ വിവാദനിര്‍ദ്ദേശവുമായി നേതാവ്. 30 വയസ്സ് തികഞ്ഞ സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നാണ് പാര്‍ലമെന്റ് അംഗം നഓകി ഹ്യകുത പറഞ്ഞത്. ജപ്പാന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായി രാജ്യത്തിന്റെ ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളെപ്പറ്റി സംസാരിക്കുമ്പോഴാണ് ജാപ്പനീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ നഓകി ഹ്യകുതയുടെ വിചിത്രമായ നിര്‍ദേശം.
25 വയസ്സിന് ശേഷം സ്ത്രീകള്‍ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും 30-ാം വയസ്സില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നുമാണ് മന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം. ഇതിലൂടെ നേരത്തെതന്നെ വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ഇത് സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 18 വയസ്സിനു ശേഷം സ്ത്രീകള്‍ക്ക് സര്‍വകലാ വിദ്യാഭ്യാസം പരിമിതപ്പെടുത്തണമെന്നും എന്നൊക്കെയാണ് ഇയാളുടെ വിചിത്രവാദങ്ങള്‍.
അതേസമയം ഇയാളുടെ സ്ത്രീവിരുദ്ധ ആശയത്തെ നിഷേധിച്ച സ്ത്രീകള്‍, ഹ്യകുതയോട് ക്ഷമാപണം നടത്താന്‍ ആവശ്യമുന്നയിച്ചു. സംഭവം വിവാദമായതോടെ തന്റെ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തിയ മന്ത്രി,
ഈവിധത്തിലുള്ള എന്തെങ്കിലും ചെയ്യാതെ നമുക്ക് സാമൂഹികഘടനയെ മാറ്റാന്‍ കഴിയില്ലെന്നാണ് പറയാന്‍ ഉദ്ദേശിച്ചതെന്നും പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് ചോദിക്കുന്നെന്നും പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post