ന്യൂഡൽഹി: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന ഇൻഡി സഖ്യത്തിന്റെ പ്രമേയത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ദിര ഗാന്ധി മരണത്തിൽ നിന്നും തിരിച്ചു വന്നാലും അത് നടക്കാൻ പോകുന്നില്ലെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ നടന്ന ഇലക്ഷൻ റാലിക്കിടെയാണ് ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട് അമിത് ഷാ ആഞ്ഞടിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം ജമ്മു കശ്മീരിലെ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്.
ശ്രീനഗറിലെ ലാൽ ചൗക്കിലെ സന്ദർശനത്തിനിടെ താൻ ഭയന്നിരുന്നുവെന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുശീൽകുമാർ ഷിൻഡെയുടെ പരാമർശത്തോടും അമിത് ഷാ പ്രതികരിച്ചു. “ഷിൻഡേ ജി,വേണമെങ്കിൽ നിങ്ങളുടെ കൊച്ചുമക്കളോടൊപ്പം വരെ നിങ്ങൾക്ക് ഇപ്പോൾ കശ്മീരിലേക്ക് പോകാം ഒരു ദോഷവും വരില്ല. “സോണിയ-മൻമോഹൻ ഭരണത്തിൻ്റെ 10 വർഷങ്ങളിൽ, തീവ്രവാദികൾ പാകിസ്ഥാനിൽ നിന്ന് സ്വതന്ത്രമായി വന്ന് ഇവിടെ ബോംബ് സ്‌ഫോടനങ്ങൾ നടത്തിയിരുന്ന കാലം അല്ല ഇപ്പോൾ. ഷാ കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്രയിലെ മറ്റൊരു റാലിയിലും സമാനമായ പരാമർശം അമിത് ഷാ നടത്തിയിരുന്നു. “രാഹുൽ ഗാന്ധിയുടെ നാല് തലമുറ വന്നാൽ പോലും കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Discussion about this post