നമ്മുടെ സൗരയൂഥത്തിന് പുറത്തും ജീവനുണ്ടാകുമോ. ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയില്‍ വലിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. സൗരയൂഥത്തിന് പുറത്തേക്കുള്ള ഒരു ടണലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗാലക്‌സിയുടെ മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്ക് പര്യാപ്തമായ ഈ ടണല്‍ കണ്ടെത്തിയിരിക്കുന്നത് മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്.
ഇറോസിറ്റ എന്ന അത്യാധുനികവും ശക്തിയേറിയതുമായ എക്‌സ്‌റേ ടെലിസ്‌കോപ്പാണ് ഈ കണ്ടെത്തലിന് ഇവര്‍ക്ക് സഹായകരമായത് 1.5 ബില്യണ്‍ കിലോമീറ്ററാണ് ഈ ടണലിന്റെ ഭൂമിയില്‍ നിന്നുള്ള നീളം. ലോക്കല്‍ ഹോട്ട് ബബിളിനുള്ളില്‍ കൂടിയാണ് ഇത് കടന്നു പോകുന്നത്.
മുമ്പ് തന്നെ ഈ ഹോട്ട് ബബിള്‍ കണ്ടെത്തിയിരുന്നു അപ്പോള്‍ തന്നെ പല സംശയങ്ങളും ഗവേഷകര്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു. കാരണം ഈ ഹോട്ട് ബബിള്‍ വൃത്താകൃതിയിലായിരുന്നില്ല 1974 ല്‍ ഇതു സംബന്ധിച്ചുണ്ടായ പല പഠനങ്ങളും സത്യമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
നമ്മുടെ ഗാലക്‌സി എണ്ണമറ്റ ഹോട്ട് ബബിളുകളും ടണലുകളും കൊണ്ട് പരസ്പര ബന്ധിതമാണെന്നായിരുന്നു 1974 ലെ പഠനങ്ങള്‍ വെളിപ്പെടുത്തിയത്.
ടണലിന്റെ ചിലഭാഗങ്ങളില്‍ ചൂടും ചില സ്ഥലങ്ങളില്‍ തണുപ്പുമാണെന്നാണ് കണ്ടെത്തല്‍. കൂടാതെ ടണലിനപ്പുറം വിശാലമായ മറ്റൊരു ലോകമാണെന്നും ഗവേഷകര്‍ പറയുന്നു.
Discussion about this post