എറണാകുളം: ഈ വർഷത്തെ അവസാന സൂപ്പർമൂൺ പ്രതിഭാസത്തിന് സാക്ഷിയാകാൻ ആകാംഷയോടെ ശാസ്ത്രലോകവും ജനങ്ങളും. ശനിയാഴ്ചയാണ് ഈ വർഷത്തെ അവസാന സൂപ്പർമൂൺ ദൃശ്യമാകുക. ഈ വർഷം അവസാനിക്കാൻ ഒരു മാസം ബാക്കിയുള്ളപ്പോഴുള്ള സൂപ്പർ മൂൺ പ്രതിഭാസം വലിയ ചർച്ചയായിരിക്കുകയാണ്.
ബീവർ മൂൺ എന്നാണ് ഈ പ്രതിഭാസത്തിന് പേര് നൽകിയിരിക്കുന്നത്. ഈ ദിനത്തിൽ സാധാരണത്തേതിനെക്കാളും വലുതായി ചന്ദ്രനെ കാണാൻ സാധിക്കും. പതിവിൽനിന്നും 14 ശതമാനം വലിപ്പത്തിലാകും ചന്ദ്രൻ കാണപ്പെടുക. പുലർച്ചെ 2.58 നാകും സൂപ്പർ മൂണിനെ അതിന്റെ പൂർണതയിൽ കാണാൻ സാധിക്കുക എന്നാണ് വിവരം. അന്നേദിനത്തിൽ സൂര്യാസ്തമയത്തിന് തൊട്ട് പിന്നാലെ ചന്ദ്രൻ ഉദിക്കും.
ഇത് തുടർച്ചയായ നാലം മാസമാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. ഓഗസ്റ്റിൽ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിൽ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിൽ ഹണ്ടേഴ്‌സ് മൂൺ എന്നിങ്ങനെയായിരുന്നു സൂപ്പർ മൂണുകൾ അറിയപ്പെട്ടിരുന്നത്. സൂപ്പർ മൂണിനൊപ്പം സെവൻ സിസ്റ്റേഴ്‌സ് എന്ന് അറിയപ്പെടുന്ന പ്ലീയാഡ്‌സ് നക്ഷത്ര സമൂഹവും ദൃശ്യമാകും.













Discussion about this post