മലയാളത്തിലൂടെ കരിയർ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് തെന്നിന്ത്യയിലെ താരറാണിയാണ് നയൻതാര. വ്യത്യസ്തമായ കഥാപത്രങ്ങൾ കൊണ്ടാണ് ആളുകളുടെ ഇടയിൽ തന്റെതായ സ്ഥാനം താരം പിടിച്ചെടുത്തത്. കുടാതെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകളാണ് നൽകിയിട്ടുള്ളത്. ലുക്കിന്റെ കാര്യത്തിലും സ്റ്റൈയിലിന്റെ കാര്യത്തിലും താരത്തിനെ മറികടക്കാൻ ആരും തന്നെയില്ലെന്ന് പറയാം.
ഒരു കാലത്ത് നിരവധി വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ കാലങ്ങൾ പോവേ വിമർശിച്ചവർ വരെ നയൻതാരയ്ക്ക് വേണ്ടി കൈയടിക്കുകയാണ്. ഒരു അമ്മയെന്ന നിലയിലും ഭാര്യഎന്നതിലും നടി എന്ന രീതിയിലും ഒരുപാട് സ്ത്രീകൾക്ക് പ്രചോദനാണ് ഇന്ന് നയൻസ് .
എന്നാൽ ഇപ്പോഴിതാ സൂപ്പർ ഗ്ലമർ ഫോട്ടയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള സ്റ്റൈലിഷ് ലുക്കിലാണ് നയൻസ് എത്തിയിരിക്കുന്നത്. ഇതിന് ാരാധകരുടെ കമന്റുകൾ കൊണ്ടുള്ള മേളമാണ്. എന്താ നയൻതാരേ നിങ്ങൾക്ക് വയസാകില്ലേ, …. തലൈവി , തങ്കമേ,…. തീ… എന്നിങ്ങനെ നീണ്ടുപോവുന്നു കമന്റുകൾ.
അതേസമയം നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും കല്യാണത്തിന്റെ ഡോക്യുമെന്ററി റീലിസിന് തയ്യാറെടുക്കുകയാണ്. നയൻതാര ബിയോണ്ട് ദ ഫെയറിടേൽ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
Discussion about this post