കോഴിക്കോട് : കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയ്ക്കെതിരെ പരാതി. ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചതായാണ് പരാതി ഉള്ളത്. ചികിത്സ പിഴവ് മൂലം തോളെല്ലിനിട്ട കമ്പിയെടുക്കാനെത്തിയ രോഗിയുടെ എല്ല് വീണ്ടും ഒടിഞ്ഞു. ബേപ്പൂര്‍ സ്വദേശിനി റാണി ഭായി ആണ് എല്ല് വീണ്ടും ഒടിഞ്ഞതായി പരാതി ഉന്നയിച്ചിരിക്കുന്നത്.
തോളെല്ലിൽ കമ്പി ഇട്ടതിനുശേഷം പൂര്‍വസ്ഥിതിയിലായ എല്ല് കമ്പിയൂരുന്നതിനിടെ വീണ്ടുംപൊട്ടി എന്നാണ് റാണി ഭായിയുടെ പരാതി. തുടർന്ന് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിക്കെതിരെ റാണി ഭായി പൊലീസില്‍ പരാതി നല്‍കി. ഒന്നരവർഷം മുൻപ് നടന്ന അപകടത്തിൽ ആയിരുന്നു റാണി ഭായിയുടെ തോളില്ലിൽ പരിക്കേറ്റ് കമ്പി ഇട്ടിരുന്നത്. ഒന്നര വർഷത്തിനുശേഷം കമ്പി ഊരാം എന്നായിരുന്നു അറിയിച്ചിരുന്നത്.
ഒന്നര വര്‍ഷത്തിന് ശേഷം ഫറോഖ് ഇഎസ്‌ഐ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ എല്ല് കൂടിച്ചേര്‍ന്നിട്ടുണ്ടെന്നും കമ്പി നീക്കം ചെയ്യാമെന്നും റാണി ഭായിയെ അറിയിച്ചു. തുടര്‍ന്ന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തി എക്സ്-റേ എടുത്തപ്പോഴും എല്ല് കൂടി ചേർന്നിട്ടുള്ളതായി കണ്ടെത്തി. തുടർന്ന് കഴിഞ്ഞ മാസം 31ന് കമ്പി നീക്കം ചെയ്യാന്‍ ബീച്ച് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതോടെ വീണ്ടും എല്ല് പൊട്ടി എന്നാണ് റാണി ഭായി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
Discussion about this post