തൃശൂർ: തളിക്കുളം ഹഷിത വധക്കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതിയാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കണ്ടെത്തിയത്. കേസില്‍ നാളെ ശിക്ഷാവിധി പറയും. മജിസ്ട്രേറ്റ് എൻ. വിനോദ് കുമാർ ആണ് വിധി പറയുക.
2022 ആഗസ്റ്റ് 20 വൈകീട്ട് 6 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബന്ധുക്കളുമായി ഹഷിതയുടെ വീട്ടിലെത്തിയ മുഹമ്മദ് ആസിഫ് മുറിയിൽ കടന്ന് ബാഗിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കൊലപാതകം നടത്തുകയായിരുന്നു. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് 19 ദിവസം മാത്രം ആയ സമയത്താണ് ഹഷിതയെ കൊലപ്പെടുത്തിയത്. ശബ്ദം കേട്ട് ഓടിച്ചെന്ന ഹഷിതയുടെ പിതാവ് നൂറുദ്ദീനെയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കൃത്യം നടത്തി കടപ്പുറത്ത് കൂടി ഓടിയ പ്രതി കടലിൽ ചാടി എന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. പിന്നീട് പ്രതി കടന്നു കളഞ്ഞതാണെന്ന് പോലീസിന് വ്യക്തമായി. 50 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. കേസിൽ 58 സാക്ഷികളെയും 97 രേഖകളും 27 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
Discussion about this post