ധാക്ക:ബംഗ്ലാദേശിലെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങളാണെന്നും അതിനാൽ രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്ന് “മതേതര” എന്ന പദം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ അറ്റോർണി ജനറൽ എം.ഡി അസദുസ്സമാൻ. നേരത്തെ ഭരണഘടനയിൽ, അല്ലാഹുവിൽ അടിയുറച്ച വിശ്വാസം ഉണ്ടാകണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു അത് തിരിച്ചു വരണം. ഇത് കൂടാതെ രാഷ്ട്ര പിതാവ് എന്ന സ്ഥാനത്ത് നിന്നും മുജീബുർ റഹ്മാനെ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ജനാധിപത്യത്തെ അട്ടിമറിച്ചേക്കാവുന്ന” ഭരണഘടനാപരമായ മാറ്റങ്ങളെ നിരോധിക്കുന്ന ആർട്ടിക്കിൾ 7A, 7B എന്നിവയെയും അദ്ദേഹം വിമർശിച്ചു, ഈ വ്യവസ്ഥകൾ ജനാധിപത്യ പരിഷ്കാരങ്ങളെ പരിമിതപ്പെടുത്തുകയും അധികാരം കേന്ദ്രീകരിക്കുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
കഴിഞ്ഞ ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് ന്യൂനപക്ഷങ്ങൾ ആയ ഹിന്ദുക്കൾ വലിയ ആക്രമണം ആണ് ബംഗ്ലാദേശിൽ നേരിട്ട് കൊണ്ടിരിക്കുന്നത്.
Discussion about this post