ടെഹ്റാന്‍: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇറാന്‍ സര്‍ക്കാര്‍. ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ക്ലിനിക്കെന്നാണ് ഇതിനുള്ള ചികിത്സാകേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്. വനിതാ കുടുംബ വിഭാഗം മേധാവി മെഹ്രി തലേബി ദരസ്താനിയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ ആണിയടിക്കുന്ന ഗവണ്‍മെന്റിന്റെ ഈ നീക്കത്തിനെതിരേ ഇറാനിലെ ഒരു വിഭാഗം സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനുള്ള ക്ലിനിക്ക് എന്നത് ഇസ്ലാമിക ആശയമല്ലെന്നും അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. വനിതാകുടുംബ വകുപ്പ് ഇത്തരത്തിലൊരു നിലാപാടെടുത്തത് ഭയാനകമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇറാനിലുടനീളം, പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രധാരണം നിയന്ത്രിക്കുന്നതില്‍ കര്‍ശനമായ മതപരമായ നിയന്ത്രണങ്ങള്‍ നിര്‍വചിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് വനിതാകുടുംബവകുപ്പ് എന്ന സംഘടനയുടെ ചുമതല.
2022-ല്‍ ഇറാന്‍ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട മഹ്‌സ അമിനിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഖുര്‍ദിഷ് വംശജയായ മഹ്‌സയെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു പിന്നീട് കസ്റ്റഡിയില്‍ വെച്ച് ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു.
Discussion about this post