അഭിനയിക്കാനുള്ള കഴിവിലൂടെ ഏറ്റവും ജനപ്രീതി നേടിയ നടിയാണ് ഉർവശി . തന്റെതായ കഴിവുകൾ കൊണ്ടാണ് താരം മുൻനിരയിൽ എത്തിപ്പെട്ടത്. ഇപ്പോഴിതാ അന്തരിച്ച നടൻ വിജയകാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയിൽ വൈറലാവുന്നത്.
താനും വിജയകാന്തും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും എന്റെ കൂടെ അഭിനയിക്കാൻ താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞ സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത്. തമിഴ് സിനിമയിലെ ക്യാപ്റ്റൻ എന്നറിയപ്പെട്ടിരുന്ന നടനാണ് വിജയ്കാന്ത്. ഏറെക്കാലം അസുഖബാധിതനായിരുന്ന നടൻ കഴിഞ്ഞ വർഷമാണ് മരണപ്പെടുന്നത്.
വിജയകാന്തിനൊപ്പം അഭിനയിക്കാൻ ഞാൻ കമ്മിറ്റ് ചെയ്തിരുന്നു. നായിക ഞാനാണെന്ന് അറിഞ്ഞതോടെ ‘അയ്യോ ഈ പെൺകുട്ടിയെ പോലൊരാളുടെ കൂടെ എനിക്ക് അഭിനയിക്കാൻ പറ്റില്ലെന്നായിരുന്നു വിജയ്കാന്ത്’ സംവിധായകനോട് പറഞ്ഞത്. ഞാൻ അവളെ തങ്കച്ചി എന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. റൊമാന്റിക് സീനുകൾ എല്ലാം വരുമ്പോൾ അദ്ദേഹം നോക്കില്ല. പകരം എന്നെ ശ്രദ്ധിക്കാതെ അഭിനയിക്കും. അദ്ദേഹത്തോടൊപ്പം ഒന്നോ രണ്ടോ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
അതുപോലെ, ഞാൻ വെളുത്തിരിക്കുന്നതും അദ്ദേഹം കറുത്തതിനാലും ക്യാമറയിൽ എങ്ങനെ കാണുമെന്ന് ചോദിച്ച് അദ്ദേഹം പരിഹാസത്തോടെ സംസാരിക്കുമായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ലൊക്കേഷനിൽ എല്ലാവരും സുരക്ഷിതരായിരിക്കും. അത് ഷൂട്ടിംഗോ മറ്റേതെങ്കിലും ഷൂട്ടിംഗ് സ്ഥലമോ ആയാലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും,’ ഉർവശി പറയുന്നു.
Discussion about this post