ന്യൂഡൽഹി : ജൂലൈ മാസത്തിൽ മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ സാധാരണക്കാർക്ക് ഒന്ന് റീചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യമായി മാറിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ അടുത്ത താരിഫ് വർധനയുണ്ടാകും എന്ന റിപ്പോർട്ടാണ് വരുന്നത്.
വരും ഭാവിയിൽ അടുത്ത നിരക്ക് വർധന ആവശ്യമാണെന്ന് കമ്പനികൾ ഇതിനകം ആവശ്യം ഉയർത്തിക്കഴിഞ്ഞു. വോഡാഫോൺ ഐഡിയയും ഭാരതി എയർടെല്ലുമാണ് ഈ ആശയത്തിന് പിന്നിൽ. റിലയൻസ് ജിയോ കൂടി സമ്മതം മൂളിയാൽ താരിഫ് വർധനവ് വീണ്ടും സംഭവിച്ചേക്കാം.
കൂടുതൽ ഇൻറർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നവർ കൂടുതൽ പണം മുടക്കേണ്ട രീതിയിലേക്ക് രാജ്യത്തെ ടെലികോം താരിഫ് സംവിധാനം മാറേണ്ടതുണ്ട് എന്ന് വിഐ സിഇഒ വ്യക്തമാക്കുന്നു എന്നാണ് ടെലികോംടോക്കിൻറെ റിപ്പോർട്ട്.
താരിഫ് നിരക്കുകളിൽ കൂടുതൽ പരിഷ്‌കാരം വേണമെന്ന നിലപാട് തന്നെയാണ് ഭാരതി എയർടെല്ലിനുമുള്ളത്. ഇനി ജിയോ മാത്രമാണ് ഇതിൽ തീരുമാനം എടുക്കാൻ ഉള്ളത്. ജൂലൈയിലെ താരിഫ് വർധനവിന് ശേഷം വിഐയുടെ ആവറേജ് റെവന്യൂ പെർ യൂസർ 154 രൂപയിൽ നിന്ന് 166 രൂപയായി ഉയർന്നു. റിലയൻസ് ജിയോയും ഭാരതി എയർടെല്ലുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. എയർടെല്ലിൻറെ ആവറേജ് റെവന്യൂ പെർ യൂസർ 233 രൂപയും ജിയോയുടേത് 195.1 രൂപയുമാണ്.
Discussion about this post