ധാക്ക: ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെ തുടർന്ന് ബംഗ്ലാദേശിന്റെ മതേതര സ്വഭാവം നഷ്ടമാകുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ബംഗ്ലാദേശിന്റെ ഭരണഘടനയിൽ നിന്നും “മതേതരം” എന്ന വാക്ക് നീക്കം ചെയ്യണം ഇന്നലെ ഒരു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കൂടുതൽ തീവ്രമായ നടപടികളുമായി രംഗത്ത് വന്നിരിക്കുകയാണ് ഇസ്ലാമിക മത മൗലിക വാദികൾ.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരുള്ള ഒരു എക്‌സ് പേജിലാണ് ബംഗ്ലാദേശിലെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ പുറത്ത് വന്നിട്ടുള്ളത്.
ബംഗ്ലാദേശിൽ നിന്നുള്ള വലിയ വാർത്ത! എന്ന പേരിലാണ് പോസ്റ്റ് ആരംഭിക്കുന്നത്.
പോസ്റ്റിൽ പറയുന്ന വിഡിയോയിൽ താൽക്കാലിക പ്രസിഡന്റ് മുഹമ്മദ് യൂനുസിന് ബംഗ്ലാദേശ് തീവ്രവാദികൾ അന്തിമ മുന്നറിയിപ്പ് നൽകുന്നതാണ് കാണുന്നത്. “എത്രയും പെട്ടെന്ന് ഇസ്‌കോൺ നിരോധിക്കണം, അല്ലെങ്കിൽ ഇസ്‌കോൺ ക്ഷേത്രത്തിൽ കയറി ഭക്തരെ ക്രൂരമായി കൊലപ്പെടുത്താൻ തുടങ്ങുമെന്നാണ് മത മൗലിക വാദികൾ വ്യക്തമാക്കുന്നത്.
ഇന്നലെ ബംഗ്ലാദേശിൽ ഭരണഘടന മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ബംഗ്ലാദേശിലെ ജനസംഖ്യയുടെ 90% മുസ്ലീങ്ങളായതിനാൽ ഭരണഘടനയിൽ നിന്ന് ‘സെക്കുലർ’ എന്ന വാക്ക് നീക്കം ചെയ്യണമെന്നാണ് അവർ ആവശ്യപ്പെട്ടത്.
Discussion about this post