വാഷിങ്ടൺ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മാക്രോ ഇക്കണോമിക് വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ വളരെ മികച്ച ഒരു സ്ഥിതിയിലാണ് എന്ന് വ്യക്തമാക്കി ലോക പ്രശസ്ത സാമ്പത്തിക ഏജൻസി മൂഡീസ്. ഇന്ത്യ ഇപ്പോൾ ആസ്വദിച്ചു കൊണ്ടിരിക്കുന്ന സ്ഥാനത്തെ എന്ത് കൊണ്ടും മികച്ച ഒരു സാഹചര്യം എന്നർത്ഥം വരുന്ന “സ്വീറ്റ് സ്പോട്ട്” എന്ന വാക്ക് ഉപയോഗിച്ചാണ് മൂഡീസ് വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ഇനി വരാൻ പോകുന്ന സമയത്ത് പണപ്പെരുപ്പം കുറഞ്ഞു വരുന്നതിനോടൊപ്പം ശക്തമായ വളർച്ചയും കൂടിച്ചേർന്നതായി മൂഡീസ് അടുത്ത കാലത്ത് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2024-ൽ 7.2 ശതമാനവും 2025-ൽ 6.6 ശതമാനവും 2026-ൽ 6.5 ശതമാനവും വളരുമെന്നാണ് റേറ്റിംഗ് ഏജൻസിയുടെ പ്രവചനം.
ഉത്സവ സീസണിലെ പർച്ചേസുകളും കാർഷിക മേഖല തിരിച്ചുവരുമ്പോൾ വർദ്ധിക്കുന്ന ഗ്രാമീണ ഡിമാൻഡും കൂടിച്ചേർന്ന് ഗാർഹിക ചിലവഴിക്കൽ ശക്തമായി തുടരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ജിഡിപിയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായ സ്വകാര്യ നിക്ഷേപം – വർദ്ധിച്ചുവരുന്ന ശേഷി വിനിയോഗം, ശക്തമായ ബിസിനസ്സ് വികാരം, ഗവൺമെൻ്റിൻ്റെ നിലവിലുള്ള അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ എന്നിവ ശക്തമായ പിന്തുണയേകുമെന്നും റിപ്പോർട്ട് ചൂണ്ടികാട്ടി.
ആരോഗ്യകരമായ കോർപ്പറേറ്റ്, ബാങ്ക് ബാലൻസ് ഷീറ്റുകൾ, സുസ്ഥിരമായ സ്ഥാനം, ശക്തമായ വിദേശനാണ്യ കരുതൽ ശേഖരം എന്നിവ ഇന്ത്യയിൽ ശക്തമാണ്. ഇവ ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടിന് മുതൽകൂട്ടാകുമെന്നും മൂഡീസ് അഭിപ്രായപ്പെട്ടു
Discussion about this post