20 ലക്ഷം രൂപ ശമ്പളം ;ചെയ്യേണ്ടത് ഇത്രമാത്രം ; സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് മൂന്നുമാസത്തിനുള്ളിൽ ഗർഭിണിയാക്കണം ; അപേക്ഷിച്ചത് നിരവധി യുവാക്കൾ
യുവാക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് വ്യാപകമാവുന്നു. തൊഴിൽ രഹിതരായ യുവാക്കളെയാണ് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ് മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്.
സമ്പന്നരായ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധമാണ് മാഫിയ യുവാക്കൾക്ക് നൽകുന്ന വാഗ്ദാനം . മൂന്നുമാസത്തിനുള്ളിൽ ഒരു ഇടപാടുകാരിയെ ഗർഭിണിയാക്കിയാൽ 20 ലക്ഷം രൂപയും സ്വത്തിൽ ഓഹരിയുമൊക്കെയാണ് തട്ടിപ്പുകാർ മുന്നോട്ടുവയ്ക്കുന്നത് . വാഗ്ദാനം നൽകിയ സ്‌ക്രീൻ ഷോർട്ടുകൾ സോഷ്യൽമീഡിയ പ്രചരിക്കുന്നുണ്ട്.
ഫേസ്ബുക്ക് വഴിയാണ് സംഘത്തിന്റെ തട്ടിപ്പ് നടത്തുന്നത്. ജോലി എന്താണെന്ന് ആദ്യം തന്നെ ഇവർ വിവരിച്ച് നൽകും. താൽപ്പര്യം കാണിക്കുന്നവരിൽ നിന്ന് മുൻകൂറായി ഒരു തുക ആവശ്യപ്പെടും. പണം നൽകിയാൽ പിന്നെ ഇവരുമായി ഒരു ബന്ധവും കാണിക്കില്ല. ഇത്തരത്തിൽ ഹരിയാന സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തു.
രണ്ട് മാസത്തിനുള്ളിൽ തന്റെ കൈിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. തട്ടിപ്പുകാർ അയച്ച 24 കാരിയായ ഒരു സ്ത്രീയുടെ ഫോട്ടോകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. മിക്ക ഫോട്ടകളും ഫോട്ടോഷോപ്പ് ചെയ്താണ് യുവാക്കൾക്ക് അയക്കുന്നത്. ഇരകളിൽ ഭൂരിഭാഗവും തൊഴിൽരഹിതരും, കുറഞ്ഞ ശമ്പളം ഉള്ളവരും, എങ്ങനെയും പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന പാവപ്പെട്ടവരുമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
Discussion about this post