ശാസ്ത്രലോകത്തെതന്നെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെടുത്ത ആമ്പര്‍ (മരത്തിന്റെ കറ) ശകലങ്ങളാണ് ഗവേഷകരെ ഈ കണ്ടെത്തലിലേക്ക് നയിച്ചത്. ‘പൈന്‍ ഐലന്റ് ആമ്പര്‍’ എന്നറിയപ്പെടുന്ന ഈ ഫോസിലൈസ്ഡ് റെസിന്‍ ഏകദേശം 90 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ മധ്യത്തിലുള്ളതാണ്. ഈ സമയത്ത്, ദക്ഷിണധ്രുവത്തിന് സമീപം വനങ്ങള്‍ തഴച്ചുവളര്‍ന്നിരുന്നു.
അന്റാര്‍ട്ടിക്കയിലെ ആമുണ്ട്സെന്‍ കടലിന്റെ ഏകദേശം ഒരു കിലോമീറ്റര്‍ അടിയില്‍ നിന്ന് വീണ്ടെടുത്ത ആമ്പര്‍ ശകലങ്ങള്‍ 3 മീറ്റര്‍ അവശിഷ്ട കാമ്പില്‍ ഒരു ലിഗ്‌നൈറ്റ് പാളിയില്‍ നിന്നും കണ്ടെടുത്തവയാണ്.
ആമ്പര്‍ ശകലങ്ങള്‍, ഓരോന്നിനും 0.5 മുതല്‍ 1 മില്ലിമീറ്റര്‍ വരെ മാത്രമാണ് വലിപ്പമെങ്കിലും അവയുടെ നിറവും ഘടനയും അന്നത്തെ കാലത്തെ കാലാവസ്ഥയിലേക്കുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതാണ്. ഭൂമിയുടെ കാലാവസ്ഥ വളരെ വ്യത്യസ്തമായിരുന്ന ഒരു കാലഘട്ടത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത് ഭൂമിശാസ്ത്ര ചരിത്രത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളില്‍ ഒന്നായിരുന്നു ക്രിറ്റേഷ്യസ് കാലത്തിന്റെ മധ്യഭാഗം, അന്ന് ശരാശരി ആഗോള താപനില ഇന്നത്തെതിനേക്കാള്‍ വളരെ കൂടുതലാണ്. ഈ ചൂടുള്ള കാലാവസ്ഥ അന്റാര്‍ട്ടിക്ക ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലും മിതശീതോഷ്ണ വനങ്ങള്‍ തഴച്ചുവളരാന്‍ കാരണമായി. പുതിയ കണ്ടെത്തല്‍ ഭൂമിയുടെ കാലാവസ്ഥയില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ വരെ പ്രവചിക്കാന്‍ കഴിയുന്ന ഒന്നാണ്. കാലാവസ്ഥാ ഗവേഷണ രംഗത്തെ മുന്നേറ്റമായാണ് ഇതിനെ വിദഗ്ധര്‍ നോക്കികാണുന്നത്.
Discussion about this post