വാഷിംഗ്ടൺ; ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക. ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ 1400 പുരാവസ്തുക്കളാണ് അമേരിക്ക രാജ്യത്തിന് തിരികെ നൽകിയത്. 10ദശലക്ഷം ഡോളർ (84.47 കോടി രൂപ) വിലവരുന്ന പുരാവസ്തുക്കളാണ് അമേരിക്ക തിരികെ നൽകിയത്.ഇവയിൽ പലതും അടുത്തിടെ വരെ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശനത്തിന് വെച്ചിരുന്നു.
മാൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി വിവരമുള്ളത്.1980ൽ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നിന്നും കൊള്ളയടിച്ച മണലിൽ തീർത്ത നർത്തകിയുടെ ശില്പം, രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തിൽ നിന്ന് കൊള്ളയടിച്ച പച്ച-ചാര നിറത്തിലുള്ള കല്ലിൽ കൊത്തിയെടുത്ത ദേവീ ശില്പം, മാതൃദേവതകളും സഹദേവതകളും തുടങ്ങിയ ശിൽപങ്ങൾ ഇന്ത്യയിൽ തിരികെ എത്തിച്ച പുരാവസ്തുക്കളിൽ ഉൾപ്പെടുന്നു
അനധികൃത വ്യാപാരങ്ങൾ തടയാനും മോഷ്ടിച്ച പുരാവസ്തുക്കൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും അതുവഴി സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുമുള്ള കരാറിൽ ജൂലൈയിൽ യുഎസും ഇന്ത്യയും ഒപ്പുവച്ചിരുന്നു. സെപ്റ്റംബറിൽ 297 വസ്തുക്കൾ യുഎസ് തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ തിരിച്ചയയ്ക്കലും.
Discussion about this post