117 വയസ്സുള്ള എമ്മ എന്ന മുത്തശ്ശിയ്ക്ക് ഇപ്പോഴും 30ന്റെ ചുറുചുറുക്കുണ്ട്. എന്താണ് ഈ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യമെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്. എമ്മ മുത്തശ്ശിയുടെ ഭക്ഷണരീതിയില്‍ ചില പ്രത്യേകതകളൊക്കെയുണ്ട്. എഎഫ്പിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭക്ഷണ രീതികള്‍ എമ്മ വിശദീകരിച്ചിരുന്നു ബ്രേക്ഫാസ്റ്റായി ഗ്രാപ്പ എന്ന ഇറ്റാലിയന്‍ മദ്യവും അതിനൊപ്പം മുന്തിരിയുമാണ് കഴിക്കുക.
പിന്നീട് മുട്ടകളാണ് പ്രധാന ആഹാരം. മുമ്പ് മുട്ടകള്‍ ധാരാളം കഴിക്കുമായിരുന്നെങ്കിലും പ്രായമായതോടെ എമ്മ മുട്ട കഴിക്കുന്നത് ദിവസത്തില്‍ രണ്ടായി വെട്ടിക്കുറച്ചു, മാത്രമല്ല മരുന്നുകളെ ആശ്രയിക്കേണ്ടതില്ലെന്ന തീരുമാനവുമെടുത്തു.
പഴങ്ങളോ പച്ചക്കറികളോ ഇവര്‍ അപൂര്‍വ്വമായി മാത്രമേ കഴിക്കാറുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണ രീതി മാത്രമല്ല ജനിതക ഘടകങ്ങളും എമ്മയുടെ ദീര്‍ഘായുസ്സിന് പിന്നിലുണ്ടെന്നാണ് ഇവര്‍ കരുതുന്നത്. എമ്മയുടെ അമ്മ 91 വയസ്സ് വരെ ജീവിച്ചു, സഹോദരിമാരില്‍ പലരും 100 വയസ്സ് കവിഞ്ഞു. കൂടാതെ ജീവിതത്തില്‍ ടെന്‍ഷനുണ്ടാക്കുന്ന ഒന്നും എമ്മ ഏറ്റെടുക്കാറില്ലെന്നതും ശ്രദ്ധേയമാണ്.
ദീര്‍ഘായുസ്സിന് മുട്ട
ഹെല്‍ത്ത്ലൈന്‍ പറയുന്നതനുസരിച്ച്, ഭൂമിയിലെ തന്നെ ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. അവയില്‍ വിറ്റാമിന്‍ ഡി, ബി 12, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ – അല്ലെങ്കില്‍ ‘നല്ല കൊളസ്‌ട്രോള്‍’ – ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെയും ദുരീകരിക്കുന്നു.
Discussion about this post