ചിയവിത്തുകള്‍ വളരെ നല്ലതാണ് നിറയെ ആരോഗ്യഗുണങ്ങളുള്ള ഇവ കഴിക്കേണ്ട രീതികളുണ്ട്. വണ്ണം കുറയ്ക്കാനാണെങ്കില്‍ ചിയ വിത്തുകള്‍ ഏത് സമയത്ത് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം..
രാവിലെ വെറും വയറ്റില്‍
രാവിലെ വെറും വയറ്റില്‍ ചിയ വിത്തുകള്‍ കഴിക്കുന്നത് മെറ്റാബോളിസത്തെ മെച്ചപ്പെടുത്തും. ഇത് ദിവസം മുഴുവന്‍ നിലനില്‍ക്കും.
വ്യായാമം ചെയ്യുന്നതിന് മുമ്പ്
വ്യായാമം ചെയ്യുന്നതിന് അര മണിക്കൂര്‍ മുമ്പ് ചിയവിത്തുകള്‍ കഴിച്ചാല്‍ അത് നല്ല ഊര്‍ജ്ജം നല്‍കുന്നു. തളര്‍ച്ച കൂടാതെ വ്യായാമം ചെയ്യാന്‍ ഇത് സഹായിക്കും.
വെള്ളത്തിലോ ജ്യൂസിലോ ചേര്‍ത്ത്
വെള്ളത്തിലോ ജ്യൂസിലോ ചേര്‍ത്ത് ചിയവിത്തുകള്‍ കഴിച്ചാല്‍ അത് നിങ്ങളിലെ വണ്ണം കുറയാന്‍ സഹായകരമാണ്. ദിനം മുഴുവന്‍ നിര്‍ജ്ജലീകരണമുണ്ടാകാതെ കാക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്.
പ്രഭാത ഭക്ഷണത്തിനൊപ്പം
ഓട്‌സിലോ യോഗര്‍ട്ടിലോ ചേര്‍ത്ത് പ്രഭാത ഭക്ഷണമായി ചിയ വിത്തുകള്‍ ഉപയോഗിക്കാം. ഇത് നാരുകള്‍ ലഭിക്കുന്നതിനൊപ്പം അനാവശ്യ വിശപ്പിനെ തടയുന്നു.
രാത്രി, ഉച്ച ഭക്ഷണങ്ങള്‍ക്ക് മുമ്പ്
രാത്രിയിലെയും ഉച്ചയിലെയും ഭക്ഷണത്തിന് 15 – 20 മിനിറ്റ് മുമ്പ് ഇത് കഴിച്ചാല്‍ അമിത ഭക്ഷണം ഉള്ളില്‍ ചെല്ലുന്നത് തടയാനാവും.
Discussion about this post