ജുറാസിക്, ക്രിറ്റേഷ്യസ് കാലഘട്ടങ്ങളില്‍ എല്ലാ ഭൂഖണ്ഡങ്ങളിലും ആധിപത്യം പുലര്‍ത്തിയിരുന്ന ദിനോസറുകകള്‍ക്ക് ഇത്ര വലിപ്പമുണ്ടായതെങ്ങനെയാണ്. എന്തുകൊണ്ടാണ് ഇപ്പോഴുള്ള ജീവികള്‍ക്ക് ഇത്ര വലിപ്പം വെക്കാത്തത്. കാലങ്ങളായി പലരും ഉന്നയിച്ച ഈ ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് ശാസ്ത്രലോകം.
വംശനാശം സംഭവിച്ച ദിനോസറുകളുടെ അസ്ഥികളില്‍ കാണപ്പെടുന്ന വായു സഞ്ചികളാണ് പ്രധാനമായും ഇതിനുള്ള കാരണം. എന്തുകൊണ്ടാണ് ഈ ജീവികളുടെ അസ്ഥികളില്‍ വായു സഞ്ചികള്‍ ഉണ്ടായതെന്ന ചോദ്യത്തിനും ഉത്തരമുണ്ട്. ഈ സവിശേഷത ദിനോസറുകളെ കൂടുതല്‍ ഓക്‌സിജന്‍ പിടിച്ചെടുക്കാനും ശരീര താപനില നിയന്ത്രിക്കാനും സഹായിച്ചു. സോറോപോഡുകളിലെ ഇവയുടെ സാന്നിധ്യം കഠിനമായ ചുറ്റുപാടുകളില്‍ അവയുടെ പ്രതിരോധശേഷി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഫോസിലുകളില്‍ ഈ വായു സഞ്ചികള്‍ കണ്ടെത്തുന്നതിന് പോസ്റ്റ്ക്രാനിയല്‍ സ്‌കെലെറ്റല്‍ ന്യൂമാറ്റിസിറ്റി (പിഎസ്പി) തിരിച്ചറിയല്‍ രീതി അത്യാവശ്യമാണ്. തെറോപോഡുകള്‍, സൗരോപോഡോമോര്‍ഫുകള്‍, ടെറോസോറുകള്‍ എന്നീ ഇനങ്ങള്‍ക്കിടയില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും വായു സഞ്ചികള്‍ സ്വതന്ത്രമായി പരിണമിച്ചതായി നേരത്തെയുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
Discussion about this post