ടെഹ്‌റാൻ: ലോക രാജ്യങ്ങൾക്ക് ഒരു പേടി സ്വപ്നമായി തുടരുന്ന ഒരു കാര്യമാണ് ഇറാൻ നടത്തി കൊണ്ടിരിക്കുന്ന ആണവ സമ്പുഷ്‌ടീകരണം. ഇറാൻ ഒരു ആണവ ശക്തിയായി മാറി കഴിഞ്ഞാൽ ഭൗമരാഷ്ട്രീയം തന്നെ അത് മാറ്റി മറിക്കും. ഒരു പക്ഷെ ഇസ്രായേൽ എന്ന രാജ്യത്തിൻറെ അന്ത്യത്തിലേക്ക് തന്നെ അത് നയിച്ചേക്കും. എന്നാൽ അങ്ങനെ ഒന്ന് സംഭവിക്കാൻ ഇസ്രായേൽ ഒരിക്കലും അനുവദിക്കില്ല എന്ന് വ്യക്തമാക്കുന്ന റിപോർട്ടുകൾ ആണ് പുറത്ത് വരുന്നത്.
അമേരിക്കൻ, ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമമായ ആക്‌സിയോസ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബർ അവസാനത്തോട് കൂടെ ഇസ്രായേൽ ഇറാനിൽ നടത്തിയ ഒരു ആക്രമണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സജീവമല്ലെന്ന് മുമ്പ് കരുതപ്പെട്ടിരുന്ന തലേഗാൻ 2 എന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. ഇറാൻ്റെ പാർച്ചിൻ സൈനിക സമുച്ചയത്തിൽ ആയിരിന്നു ഇത് സ്ഥിതി ചെയ്യുന്നുണ്ടായിരുന്നത്. ഇത് ഇറാന്റെ ആണവ മോഹങ്ങളേ തല്ലി തകർത്തു എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വർഷം മുതൽ രഹസ്യമായി നടന്നുകൊണ്ടിരിക്കുന്ന, ആണവായുധ ഗവേഷണം പുനരുജ്ജീവിപ്പിക്കാനുള്ള ഇറാൻ്റെ ശ്രമങ്ങളെ ഈ ധീരമായ നീക്കം കാര്യമായി തന്നെ തകർത്തു കളഞ്ഞിട്ടുണ്ട് . ആണവായുധ രൂപീകരണത്തിൽ നിർണായക ഘടകമായ ചില അത്യാധുനിക ഉപകരണങ്ങൾ ഇസ്രയേലിന്റെ ആക്രമണത്തിൽ നശിച്ചതായാണ് റിപ്പോർട്ട്.
ആക്‌സിയോസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, തലേഗാൻ 2 കേന്ദ്രം ഒരിക്കൽ ഇറാൻ്റെ അമദ് ആണവായുധ പദ്ധതിയുടെ ഭാഗമായിരുന്നു. 2003 ൽ ഇത് നിർത്തിവച്ചു. എന്നാൽ സമീപകാല പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് ഇറാൻ തങ്ങളുടെ ആണവ പദ്ധതി വീണ്ടും തുടങ്ങി എന്നാണ്. ഇതാണ് ഇപ്പോൾ ഇസ്രായേൽ തകർത്തിരിക്കുന്നത്. തലേഗാൻ 2 കെട്ടിടം പൂർണ്ണമായും ഇസ്രായേൽ തകർത്തതായാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post