പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജ്യത്ത് നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയുടെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാർട്ടിയായ എസ്‌ഡിപിഐയുടെ പേരിൽ കോൺഗ്രസ് വ്യാപകമായ നോട്ടീസ് പ്രചാരങ്ങൾ നടത്തുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ ഭീകരവാദ ശക്തികളെ കൂട്ടുപിടിച്ച് വി ഡി സതീശനും യുഡിഎഫും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഗ്രീൻ ആർമി ഇവിടെ എന്തിനാണ് രൂപീകരിച്ചതെന്ന് വിശദീകരിക്കാൻ വി ഡി സതീശൻ തയ്യാറാകുമോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.
പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ളാമിയും പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺഗ്രസ് ഓഫീസുകൾ മുഴുവൻ പിഎഫ്‌ഐ നേതാക്കൾ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാണിച്ച അതേ വർഗീയ തന്ത്രമാണ് യുഡിഎഫ് ഇപ്പോഴും കാണിക്കുന്നത്. കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ സുരേന്ദ്രൻ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്
Discussion about this post