എറണാകുളം: നടി അനശ്വര രാജനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ സിജു സണ്ണി. ഇരുവരും ഒന്നിച്ചുള്ള സെൽഫിയാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇതിന് നടൻ നൽകിയ തലക്കെട്ടിൽ ചിത്രത്തിന് താഴെ കമന്റുകൾ നിറയുകയാണ്.
ഞങ്ങൾ ഒന്നിയ്ക്കുന്നു. വിധിയെ തടുക്കാൻ ആർക്കും കഴിയില്ല. മുഹൂർത്തം 11:00 am. മുന്നോട്ടുള്ള യാത്രയിൽ കൂടെ ഉണ്ടാകണം- ഇതായിരുന്നു നടൻ ചിത്രത്തിന് താഴെ കുറിച്ചത്. ഇരുവരും വിവാഹിതരാകുന്നു എന്ന സന്ദേശം ആളുകൾക്ക് നൽകുന്ന തരത്തിലുള്ള ഈ കുറിപ്പിന് താഴെ ഉടൻ തന്നെ അനശ്വര്യും കമന്റുമായി എത്തി. ഇത് ആരും വിശ്വസിക്കരുത്. ഇത് എഐ ആണെന്നായിരുന്നു അനശ്വരയുടെ കമന്റ്. ഇതിന് പിന്നാലെ ആളുകൾ കൂട്ടത്തോടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്താൻ തുടങ്ങി.
നിങ്ങൾക്ക് അനുഗ്രഹവും ആശിർവാദവും അറിയിക്കണം എന്നുണ്ട്. എന്നാൽ വിധിയെ തടുക്കാൻ ആർക്കും കഴിയില്ല എന്ന തിരിച്ചറിവിൽ ആശിർവദിക്കുന്നില്ല എന്നായിരുന്നു ഒരു കമന്റ്. അവനൊരു പാവമാണ്. എന്നാൽ മണ്ടനുമാണെന്നാണ് അടുത്ത കമന്റ്. പുതിയ ഉഡായിപ്പും ആയി ഇറങ്ങിയിരിക്കുകയാണല്ലേ എന്ന് സിജുവിനോട് നേരിട്ട് ചോദിക്കുന്നവരും ഏറെയാണ്. അങ്ങിനെ നൂറിലധികം കമന്റുകളാണ് നിമിഷ നേരം കൊണ്ട് ചിത്രത്തിന് താഴെ നിറഞ്ഞത്.
അനശ്വരയും സ്ിജുവും വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയിൽ ഒന്നിച്ചാണ് അഭിനയിക്കുന്നത്. ഇത് വ്യക്തമാക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം അനശ്വരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
എസ് വിപിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നതും വിപിൻ തന്നെയാണ്. ഇവർക്കൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Discussion about this post