തന്റെ സിനിമ ജീവിതത്തിനിടെ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി അപര്‍ണ ദാസ്. ഒരു വലിയ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. സംവിധായകന്‍ പറഞ്ഞ വസ്ത്രം ധരിക്കാന്‍ സമ്മതിക്കാത്തതിനു വളരെ മോശമായ അനുഭവമാണ് തനിക്ക് ഉണ്ടായത് എന്ന് അപര്‍ണ്ണ പറയുന്നു.
തന്റെ പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷനിടെയായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. അന്ന് താന്‍ ഏറെ പ്രതീക്ഷയോടെ നോക്കിയ ആ വലിയ നടി പോലും തന്റെ കൂടെ നിന്നില്ല. പലപ്പോഴും സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെയാണ് ശത്രുക്കൾ എന്നും അവർ കൂട്ടിച്ചേര്‍ത്തു.
ഒരു വസ്ത്രം എന്നോട് ഇടാന്‍ അന്ന് സംവിധായകന്‍ പറഞ്ഞു. സര്‍ എനിക്ക് ഇത് ഇടാന്‍ കഴിയില്ല, ഈ ഡ്രസ്സില്‍ കംഫര്‍ട്ടബിള്‍ അല്ലെന്നും താന്‍ അദ്ദേഹത്തോട് പറഞ്ഞു. അവിടെ അന്ന് തന്നോടൊപ്പം ആ നടിയും ഉണ്ടായിരുന്നു. ഒരുപാട് പുരുഷന്മാരുടെ ഇടയില്‍ നിന്നും ഒറ്റക്ക് പോരാടുക എന്നത് അത്ര എളുപ്പമായ കാര്യമില്ലെന്നും അപര്‍ണ പറയുന്നു.
‘അന്ന് എന്നോടൊപ്പം നിന്ന ആ സ്ത്രീയെ ഞാൻ പ്രതീക്ഷയോടെ നോക്കി. എന്നാല്‍, നിരാശയായിരുന്നു ഫലം. ഒരു സഹായം പ്രതീക്ഷിച്ച് അവരെ നോക്കിയപ്പോള്‍ സഹായിക്കുന്നതിന് പകരം, നിങ്ങൾ ഒരു നല്ല നടിയാണ് എന്ന് പോലും എനിക്ക് തോന്നുന്നില്ല എന്നാണ് അവർ എന്നോട് പറഞ്ഞത്. അത് പറയാൻ നിങ്ങള്‍ക്ക് ആവില്ല . എനിക്ക് ഒരു ഡ്രസ് ഇഷ്ടം അല്ലെന്ന് കരുതി അതിനര്‍ത്ഥം ഞാൻ ഒരു നല്ല നടിയല്ല എന്നല്ല എന്ന് ഞാൻ തിരികെ അവരോട് പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരു പ്രശ്നം വരുമ്പോൾ എപ്പോഴും അതിനു പുരുഷന്മാരെയാണ് കുറ്റം പറയുക. എന്നാല്‍ , ശരിക്കും സ്ത്രീകൾ തന്നെയാണ് അവരുടെ യാഥാർത്ഥ ശത്രു’- അപര്‍ണ വ്യക്തമാക്കി.
Discussion about this post