ചര്‍മ്മസൗന്ദര്യവര്‍ധനയ്ക്ക് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും വിശ്വാസയോഗ്യമാണോ. അല്ലെന്നാണ് ഉത്തരം. ഇവയില്‍ വില്ലന്മാരായി സള്‍ഫേറ്റുകളും പാരബെന്‍സുകളും ചേര്‍ന്നിരിക്കുന്നു. എന്നാല്‍ ഒരു പുതിയ വില്ലന്‍ കൂടി ഈ പട്ടികയിലേക്ക് വന്നിരിക്കുകയാണ് അവ മൈക്രോപ്ലാസ്റ്റിക് ആണ്.
ഇന്ന്, മിക്കവാറും എല്ലാ ചര്‍മ്മസംരക്ഷണ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും മൈക്രോപ്ലാസ്റ്റിക് ഉണ്ട്; സ്‌ക്രബുകള്‍ മുതല്‍ സെറം, ഫെയ്സ് മാസ്‌കുകള്‍, ലിപ്സ്റ്റിക്കുകള്‍, മേക്കപ്പ് ഡിപ്സ്റ്റിക്കുകള്‍ വരെ – മൈക്രോപ്ലാസ്റ്റിക്സ് എല്ലായിടത്തും ഉണ്ട്. ഫില്ലറുകള്‍, ടെക്‌സ്ചര്‍ എന്‍ഹാന്‍സറുകള്‍ മുതലായവയിലെല്ലാം ഇവ സജീവ സാന്നിധ്യമാണ്.
ഇവ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന് വലിയ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്. ഈ ഒളിഞ്ഞിരിക്കുന്ന ചെറിയ പാര്‍ട്ടിക്കിളുകള്‍ കഴുകിയാലൊന്നും പോവുന്നതല്ല. ഇവ ചര്‍മ്മ സുഷിരങ്ങള്‍ അടയ്ക്കുന്നു. ചെറിയ കുരുക്കള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു
നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍, എക്‌സിമ, ഡെര്‍മറ്റൈറ്റിസ് പോലുള്ള അവസ്ഥകള്‍ ഉണര്‍ത്തിക്കൊണ്ട് മൈക്രോപ്ലാസ്റ്റിക് നിങ്ങളുടെ ചര്‍മ്മത്തെ (ജീവിതത്തെയും) വളരെ മോശമാക്കിയേക്കാം.
ചര്‍മ്മ സുഷിരങ്ങള്‍ അടയുന്നു: ഈ പ്ലാസ്റ്റിക്കുകള്‍ ചര്‍മ്മ സുഷിരങ്ങള്‍ക്കുള്ളില്‍ കയറുന്നു. അവിടെ ഇത് എണ്ണയുടെയും ബാക്ടീരിയയുടെയും ഒരു ഡെപ്പോസിറ്റ് ഉണ്ടാക്കുന്നു ഇത് മുഖക്കുരുവിന് കാരണമാകുന്നു.
പ്രതിരോധം തകര്‍ക്കുന്നു: മൈക്രോപ്ലാസ്റ്റിക് നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രതിരോധ ശേ,ി അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുന്നു. ഇത് വരണ്ടതും അടരുകളുള്ളതുമായ അവസ്ഥയിലേക്ക് നയിക്കുന്നു.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുക വഴി ചര്‍മ്മം നശിക്കുന്നതിന് പോലും കാരണമാകുന്നു. അതിനാല്‍ വളരെ ശ്രദ്ധയോടെ വേണം ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുവാന്‍.
Discussion about this post