മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്എൻഡിപി യോഗം. മനുഷ്യച്ചങ്ങല തീർത്താണ് മുനമ്പം പ്രദേശത്ത് ഭൂമി നഷ്ടപ്പെടൽ ഭീഷണിയിൽ നിൽക്കുന്നവർക്ക് എസ് എൻ ഡി പി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ചെറായി ബീച്ച് മുതൽ മുനമ്പത്തെ സമര പന്തൽ വരെയാണ് എസ്എൻഡിപി മനുഷ്യച്ചങ്ങല. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായിരിക്കുന്നത്.
മുനമ്പം സമരത്തിന്റെ 36-ാം ദിവസമാണ് എസ് എൻഡിപി യോഗം മനുഷ്യച്ചങ്ങല തീർത്തത്. വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു . തീരദേശ മേഖലയിലെ 600-ഓളം കുടുംബങ്ങളുടെ ചെറുത്തുനിൽപ്പിന് പിന്തുണയേകുന്നതിന്റെ ഭാഗമായാണ് എസ്എൻഡിപി മനുഷ്യചങ്ങല തീർത്തത്.
ഒക്ടോബർ 13-നാണ് പ്രദേശവാസികൾ റിലേ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് ബിജെപി ഉൾപ്പടെ പിന്തുണ നൽകിയിട്ടുണ്ട്. അതെ സമയം മുനമ്പം വിഷയം പാലക്കാട് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വിവിധ ക്രിസ്ത്യൻ സംഘടനകൾ ഇടത് വലത് മുന്നണികൾക്ക് താക്കീത് നൽകിയിട്ടുണ്ട്.
Discussion about this post