മനുഷ്യന്റെ തൊട്ടരിക്കൽ വരെ വന്നിരിക്കാൻ കാക്കയെ പോലെ ധൈര്യമുള്ള ഏതു പക്ഷിയുണ്ട് നമ്മുടെ നാട്ടിൽ. ദാഹിച്ച് അലയുന്ന കാക്ക കൂജയുടെ അടിത്തട്ടിൽ ഇത്തിരി വെള്ളം കണ്ട്, ചരൽകല്ലുകൾ കൊത്തി അതിലിട്ട് ജലനിരപ്പുയർത്തി വെള്ളം കുടിച്ച് പറന്നുപോയ ഈസോപ്പ് കഥ കേൾക്കാത്ത ആരുമുണ്ടാവില്ല. പക്ഷെ ഇത് വെറും ഗുണപാഠ കഥ മാത്രമല്ലെന്ന് 2009 ൽ എത്തോളജിസ്റ്റായ നിക്കോള ക്ലൈടൺ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
എന്നാൽ ദാഹിച്ചു വലയുന്ന കാക്ക കുടത്തിൽ കല്ലിട്ട് കുടിക്കുന്ന കാക്കയെ നമ്മൾ കഥകളിൽ മാത്രമായിരിക്കും കേട്ടിട്ടുണ്ടാവുക. എന്നാൽ ഇപ്പോഴിതാ കാക്കയുടെ കഥ സത്യമാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ‘എനിക്കിനി സമാധാനമായി മരിക്കാം, ഒടുവിൽ ഞാനാ കഥ കണ്ടെത്തി’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഈ ദൃശ്യങ്ങളിൽ കാണുന്നത് ഒരു കുപ്പിയുടെ അരികിലായി കാക്ക ഇരിക്കുന്നതാണ്. കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്നതിന് ശ്രമിക്കുന്നതും കാണാം. എന്നാൽ കാക്കയ്ക്ക് വെള്ളം കുടിക്കാൻ സാധിക്കുന്നില്ല. പിന്നീട് കാണുന്നത്
കാക്ക കുപ്പിയിലേക്ക് കല്ലെടുത്ത് ഇടുന്നതാണ്. ഒടുവിൽ, വെള്ളം പൊങ്ങി വരുമ്പോൾ കുടിക്കാൻ ശ്രമിക്കുന്നുണ്ട്. ആദ്യത്തെ തവണ സാധിക്കുന്നില്ല. പിന്നെയും കല്ലുകൾ കൊത്തിയെടുത്ത് കുപ്പിയിലിടുന്നത് കാണാം. ഒടുവിൽ കാക്ക കുപ്പിയിൽ നിന്നും വെള്ളം കുടിക്കുന്നതാണ് കാണുന്നത്. ഇതിലൂടെ മനസ്സിലാക്കാം. കാക്കയുടെ കഥ വെറു കെട്ടുകഥയല്ലെന്ന്.
വീഡിയോക്ക് താഴെയായി നിരവധി കമന്റുകളാണ് വരുന്നത്. കാക്കയും കുടവും’ എന്ന കെട്ടുകഥയുടെ ശരിക്കുള്ള തെളിവാണിത് എന്നിങ്ങനെ നിരവധി കമന്റുകളാണ് കുറിക്കുന്നത്.
കാക്ക വെറും കിളിയല്ല എന്ന അറിവ് പണ്ടേ മനുഷ്യർക്ക് ഉണ്ടായിരുന്നു. കാക്കയുടെ തല ചെരിച്ചുള്ള കള്ളനോട്ടം നമ്മെ അസ്വസ്ഥപ്പെടുത്തും. വളരെ സങ്കീർണ്ണമായ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള സ്‌കില്ലും ഓർമ്മ ശക്തിയും തലച്ചോറിലെ ഹിപ്പോകാമ്പസിന്റെയും അമിഗ്ഡലയുടെയും വികാസം വഴി ആർജ്ജിച്ചതാണ്. പല സംസ്‌കാരങ്ങളിലും കാക്ക പരേതാത്മാക്കളുമ്മായി ബന്ധപ്പെട്ട ജീവിയാണ്. നമ്മുടെ നാട്ടിലും ബലിക്കാക്കകൾ മരിച്ച് പോയ കാരണവന്മാരുടെയും പിതൃക്കളുടെയും ആത്മാവാണെന്ന് വിശ്വസിച്ച് അവർക്ക് ചോറു നൽകുന്ന ചടങ്ങ് ഇപ്പോഴും ഉണ്ട്. മരണത്തിന്റെയും അപശകുനത്തിന്റെയും ചിഹ്നമായി കഥകളിലും സിനിമകളിലും കാക്കകൾ വന്നുകൊണ്ടിരിക്കും.
https://www.instagram.com/reel/C_MQZIzhdr3/?utm_source=ig_web_copy_link
Discussion about this post