ആലപ്പുഴ: സ്വന്തം കഴിവും ആത്മവിശ്വാസവും കൊണ്ട് ഉയർന്ന് വന്ന നടിയാണ് നയൻ താര. അതുകൊണ്ട് തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഏറ്റവും യോജിക്കുന്നതും നയൻതാരയ്ക്ക് തന്നെ. നാട്ടിൻപുറത്ത് ജനിച്ച് വളർന്ന പെൺകുട്ടി അതിവേഗമാണ് തെന്നിന്ത്യൻ സിനിമയിലെ താരറാണി ആയി മാറിയത്. ഇതിന് പിന്നിൽ നയൻതാരയുടെ കഠിനാധ്വാനം ഉണ്ട്. ഇന്ന് ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം 40ാം പിറന്നാൾ ആഘോഷിക്കുമ്പോൾ ഒരുപാട് കാര്യങ്ങളാണ് മകളെക്കുറിച്ച് അമ്മ ഓമനയ്ക്ക് പറയാനുള്ളത്.
സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര സിനിമാ ലോകത്തേയ്ക്ക് കടക്കുന്നത്. പിന്നീട് തമിഴിലിയേക്ക് ചുവടുവയ്ക്കുകയായിരുന്നു. സിനിമയുടെ ആദ്യ നാളുകളിൽ ഭർത്താവ് കുര്യനും താനുമാണ് നയൻതാരയ്ക്ക് കൂട്ട് പോയിരുന്നത് എന്നാണ് ഓമന പറയുന്നത്. തമിഴിൽ പോയപ്പോൾ കുര്യൻ ആയിരുന്നു നയൻതാരയ്ക്ക് അകമ്പടി പോയിരുന്നത്. എന്നാൽ മൂന്നോ നാലോ സിനിമകൾക്ക് ശേഷം അച്ഛൻ കുര്യനിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങി. രോഗത്തിന്റെ തുടക്കം ആയിരുന്നു അത്.
ആദ്യം ഭക്ഷണം കഴിക്കാൻ ആയിരുന്നു ബുദ്ധിമുട്ട്. ദിവസങ്ങൾ കഴിയുന്തോറും അദ്ദേഹത്തിന് മറവി തുടങ്ങി. അസുഖ സമയത്ത് നയൻതാര തന്നെ ആയിരുന്നു പിതാവിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. എത്ര തിരക്കുണ്ടെങ്കിൽ മൂന്നോ നാലോ തവണ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. എന്ത് വിഷമം ഉണ്ടെങ്കിലും വീട്ടിലേക്ക് വിളിക്കും. ദൈവം കഴിഞ്ഞാൽ ഞാനാണ് നയൻതാരയെ കൂടുതൽ മനസിലാക്കിയിരിക്കുന്നത് എന്നും ഓമന വ്യക്തമാക്കി.
കൊച്ചിയിലെ വീട്ടിൽ അച്ഛന് വേണ്ടി നയൻതാക ഐസിയു ഏപ്പെടുത്തിയിട്ടുണ്ട്. ഏത് നേരവും ഇത് പ്രവർത്തന സജ്ജമാണ്. ഞാനാണ് അദ്ദേഹത്തെ നോക്കുന്നത്. എന്നെയും അദ്ദേഹത്തെയും മകൾ നന്നായി നോക്കുന്നുണ്ട്. മഹാഭാഗ്യം ആണെന്നും ഓമന കൂട്ടിച്ചേർത്തു.
Discussion about this post