ന്യൂഡൽഹി: ലഡാക്കിലെ കേല ചുരത്തിൽ ഇരട്ട ടണൽ നിർമ്മിക്കാനുള്ള സാധ്യതകൾ തേടി കേന്ദ്രസർക്കാർ. കേല ചുരത്തിലൂടെ ഏഴ് മുതൽ എട്ട് കിലോമീറ്റർ വരെ നീളമുള്ള ഇരട്ട ട്യൂബ് ടണൽ നിർമ്മിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ലേയ്ക്കും പാംഗോങ് തടാകത്തിനുമിടയിലാണ് ഈ ബൃഹത്തായ പദ്ധതി വരിക. ഇതിനിടയിലൂടെ സൈനികരുടെയും യാത്രക്കാരുടെയും സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യമാണ് നരേന്ദ്രമോദി സർ്ക്കാരിന്റേത്.
ഈ സ്വപ്‌ന പദ്ധതിയ്ക്ക് ഏകദേശം 6,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോർഡർ റോഡ് ഓർഗനൈസേഷനോ റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനോ ആകും തുരങ്കപാതയുടെ സാധ്യതകൾ പരിശോധിക്കുക എന്നാണ് റിപ്പോർട്ടുകൾ.ഇതൊരു ബുദ്ധിമുട്ടേറിയതും ചെലവേറിയതുമായ പദ്ധതിയാണ്. ഒപ്പം ഇതൊരു തന്ത്രപ്രധാനമായ റോഡാണ്. ഇത് ലേയിൽ നിന്ന് പാങ്കോങ്ങിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ലേയെ പാങ്കോങ് തടാകവുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതം സാധ്യമായ ചുരമാണ് കേല ചുരം. സമുദ്രനിരപ്പിൽ നിന്ന് 18,600 അടിയാണ് ഇതിന്റെ ഉയരം.









Discussion about this post