ന്യൂയോർക്ക്: ബഹിരാകാശത്ത് പുതിയ നക്ഷത്ര സമൂഹത്തെ ( ഗാലക്‌സി) കണ്ടെത്തി. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ്പ് ആണ് പുതിയ നക്ഷത്ര സമൂഹത്തെ കണ്ടെത്തിയത്. ചുവപ്പാണ് ഇവയുടെ നിറം.
റെഡ് മോൺസ്റ്റർ ( ചുവന്ന രാക്ഷസൻ) എന്നാണ് ഈ നക്ഷത്ര സമൂഹത്തിനെ വിശേഷിപ്പിക്കുന്നത്. ക്ഷീരപഥത്തെക്കാളും വലിപ്പം ഈ ഗാലക്‌സിയ്ക്കുണ്ടെന്നാണ് ഗവേഷകർ വെളിപ്പെടുത്തുന്നത്. ഒരു ബില്യൺ വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടവയാണ് ഇതെന്നും ഇവർ വ്യക്തമാക്കുന്നു. പ്രപഞ്ചത്തിന്റെ ആദ്യ ഘട്ടത്തിൽ നക്ഷത്ര സമൂഹങ്ങൾ അതിവേഗം രൂപപ്പെട്ടിരുന്നുവെന്നാണ് ഈ കണ്ടെത്തൽ തെളിയിക്കുന്നത്.
ശാസ്ത്ര മാസികയായ നേച്ചറിലാണ് റെഡ് മോൺസ്റ്ററിനെക്കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്. ജെയിംസ് വെബ്ബർ സ്‌പേസ് ടെലസ്‌കോപ്പ് കണ്ടുപിടിച്ചതിൽ ഏറ്റവും വലിയ നക്ഷത്ര സമൂഹം ആണ് ഇത്. നൂറ് കിലോ ഗ്രാമോളം ഭാരം ഈ നക്ഷത്രങ്ങൾക്ക് ഉണ്ടെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ മെൽബണിലെ സ്വിൻബൂൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകൻ ആയ ഇവോ ലാബ്ബെ പറയുന്നത്. ഉയർന്ന അളവിൽ ഇവയിൽ പൊടിപടലങ്ങൾ ഉണ്ട്. അതുകൊണ്ടാണ് ഈ നക്ഷത്ര സമൂഹത്തിന് ചുവന്ന നിറം ഉള്ളത്.
Discussion about this post