ഇടുക്കി : ഇടുക്കിയിൽ ചന്ദനക്കടത്ത് സംഘം അറസ്റ്റിൽ. മുൻ പോലീസ് തണ്ടർബോൾട്ട് ഉദ്യോഗസ്ഥൻ അടക്കമുള്ളവരാണ് ചന്ദനക്കടത്ത് നടത്തിയിരുന്നത്. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു തണ്ടർബോൾട്ട് ഉദ്യോഗസ്ഥൻ കുടുങ്ങിയിരുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ മറ്റുവരുടെ വിവരങ്ങൾ കൂടി ലഭ്യമായത്.
തണ്ടർബോൾട്ട് മുൻ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് പേർ കൂടി പിടിയിൽ ആയി. 55 കിലോയോളം ചന്ദന കാതലാണ് ഈ സംഘത്തിന്റെ കയ്യിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുള്ളത്. നെടുംകണ്ടം ചോറ്റുപാറ സ്വദേശി കളത്തിൽ ബാബു, രാമക്കൽമേട് തെള്ളിയിൽ ഹസൻ, സന്യാസിയോടയിൽ സ്വദേശി സച്ചു, തൂകുപാലം പാലം സ്വദേശികളായ അജികുമാർ, ഷിബു എസ് എന്നിവരാണ് അറസ്റ്റിലായത്.
സന്യാസിയോടയിലെ ചന്ദനക്കടത്ത് കേസിൽ കുമളി ഫോറസ്റ്റ് റേഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ഇവരുടെ കയ്യിൽ നിന്നും ചെറുകഷണങ്ങളായി സൂക്ഷിച്ച നിലയിലാണ് ചന്ദനക്കാതൽ കണ്ടെത്തിയത്. ചന്ദനം കടത്തുന്നതിനായി ഇവർ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യ സൂത്രധാരനായ ലഗീധരൻ എന്ന കണ്ണൻ അന്യസംസ്ഥാനത്തേക്ക് കടന്നതായാണ് സൂചന. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലവിൽ പോലീസ്.
Discussion about this post