പാലക്കാട്: നിരോധിച്ച തീവ്രവാദ സംഘടനകളുമായി യു ഡി എഫ് നേതാക്കൾ നീക്കുപോക്ക് നടത്തുന്നു എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത് സത്യമാണെന്ന് തെളിഞ്ഞു. തീവ്രവാദ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ രഷ്ട്രീയ മുഖമായ എസ് ഡി പി ഐ യു ഡി എഫിന് പരസ്യ പിന്തുണയുമായി രംഗത്ത്.
തൃശൂര്‍ ആവർത്തിക്കാതിരിക്കാൻ പാലക്കാട് യുഡിഎഫിന് പിന്തുണയെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. യു ഡി എഫ് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ എസ് ഡി പി ഐ പ്രവർത്തകർ വ്യാപകമായി കാണപ്പെടുന്നു എന്നാണ് കെ സുരേന്ദ്രൻ അടക്കമുള്ള ബി ജെ പി നേതാക്കൾ വെളിപ്പെടുത്തിയത്. എന്നാൽ ഇത് നിഷേധിച്ചു കൊണ്ട് കോൺഗ്രസ് മുന്നോട്ട് വന്നെങ്കിലും, കോൺഗ്രസ് – എസ് ഡി പി ഐ ഡീൽ സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ അവരുടെ ജനറൽ സെക്രട്ടറി തന്നെ നടത്തിയിരിക്കുന്ന പരസ്യ പ്രസ്ഥാവന.
തിരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് നീചമായ മാർഗ്ഗങ്ങൾ തേടുന്നു എന്ന് മുഖ്യമന്ത്രി അടക്കം വിമർശിച്ചിരുന്നു. ഇത് മറനീക്കി പുറത്ത് വന്നിരിക്കുകയാണ് പാലക്കാട്
Discussion about this post