ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കടയില്‍ വാങ്ങാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇതില്‍ മായമുണ്ടോ എന്നാരും ചിന്തിക്കാറില്ല. ഇപ്പോഴിതാ
തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ ടാസ്‌ക് ഫോഴ്സ് ടീമുകള്‍ ഖമ്മം ജില്ലയില്‍ തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ 960 കിലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റാണ് പിടിച്ചെടുത്തിരിക്കുന്നത്. പേസ്റ്റ് നിര്‍മ്മിക്കുകയും പാക്ക് ചെയ്യുകയും ചെയ്യുന്ന ഒരു യൂണിറ്റാണ് ഇത്. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ഈ പേസ്റ്റില്‍ നിന്ന് പ്രത്യേകതരം ദുര്‍ഗന്ധവും ഉയരുന്നുണ്ടായിരുന്നു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ലൈസന്‍സ് ഇല്ലാതെയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അടിസ്ഥാനപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ മെറ്റീരിയലുകള്‍ വീണ്ടും പാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൃപ്തികരമായ വിശദീകരണങ്ങള്‍ നല്‍കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞില്ല. ബാച്ച് നമ്പറുകളും FSSAI ലോഗോയുടെ അഭാവവും ഉള്‍പ്പെടെ നിരവധി ലേബലിംഗ് ക്രമക്കേടുകള്‍ തിരിച്ചറിഞ്ഞു. ഉല്‍പന്നം അസാധാരണമാംവിധം കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നതെന്നും ആശങ്ക വര്‍ധിപ്പിച്ചതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.
ജാഗ്രത
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പുറത്തുനിന്ന് വാങ്ങുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഇതില്‍ നിന്നുണ്ടാകാവുന്ന ഭക്ഷ്യവിഷബാധ വളരെ ഗുരുതരമാണ്. മാത്രമല്ല ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളും ഇതുണ്ടാക്കും.
ചെയ്യേണ്ടത്
ഇഞ്ചി വെളുത്തുള്ളി പായ്ക്കുകള്‍ക്ക് പുറത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പാക്കുക. വളരെ വിലകുറഞ്ഞ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക, സംശയം തോന്നില്‍ അധികൃതരെ അറിയിക്കുക.
Discussion about this post