പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വീഡിയോകള്‍ ഭൂരിഭാഗവും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഇരയാണെന്ന് കരുതി ചാടിപിടിക്കാന്‍ ശ്രമിച്ച മത്സ്യത്തിന് സംഭവിച്ച അമളിയുടെ വിഡിയോയാണ് ഇത് . ഒടുവില്‍ മറ്റൊരു മത്സ്യം രക്ഷയ്ക്ക് എത്തുകയായിരുന്നു.
എക്സിലാണ് മത്സ്യം- പാമ്പ് വീഡിയോ വൈറലായത്. പാമ്പ് ആണെന്ന് അറിയാതെ പച്ചിലപ്പാമ്പിനെ ലക്ഷ്യമാക്കിയാണ് മത്സ്യം കുതിച്ചത്. ചെടിയുടെ കൊമ്പില്‍ തൂങ്ങിക്കിടന്ന പാമ്പിനെ ലക്ഷ്യമാക്കിയാണ് വെള്ളത്തില്‍ നിന്ന് മത്സ്യം ഉയര്‍ന്നുപൊങ്ങിയത്. പാമ്പിന്റെ തല വായിലാക്കിയെങ്കിലും ഇരയുമായി വെള്ളത്തിലേക്ക് മടങ്ങാന്‍ മത്സ്യത്തിന് കഴിഞ്ഞില്ല.
കുറച്ചുനേരം വായുവില്‍ പാമ്പുമായി തൂങ്ങിക്കിടന്ന മത്സ്യത്തിന് ‘കൂട്ടുകാരന്‍’ രക്ഷയ്ക്ക് എത്തുകയായിരുന്നു. മറ്റൊരു മത്സ്യം വാലില്‍ കടിച്ച് വലിച്ച് തന്റെ സുഹൃത്തിനെ രക്ഷിക്കുകയായിരുന്നു. ഒടുവില്‍ മത്സ്യം വെള്ളത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നതാണ് കാണുന്നത്.
The fish mistakenly bit on a snake this time and his fish friend warned and saved him. pic.twitter.com/ydZyGplO71
— Figen (@TheFigen_) November 18, 2024
Discussion about this post