ബംഗളുരു : കന്നഡ സിനിമാ സംവിധായകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവ നടൻ താണ്ഡവ് റാം അറസ്റ്റിൽ. സംവിധായകന് നേരെ വെടിയുതിർത്ത താണ്ഡവിനെ ചന്ദ്ര ലേഔട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മുടങ്ങിക്കിടക്കുന്ന സിനിമയെ കുറിച്ചുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.
മുഗിൽ പേട്ട എന്ന ചിത്രം സംവിധാനം ചെയ്ത ഭരതിനെ ആണ് നടൻ താണ്ഡവ് റാം കൊലപ്പെടുത്താൻ ശ്രമിച്ചത്. ജോഡിഹക്കി എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്ത് ശ്രദ്ധേയനായിരുന്ന താരമാണ് താണ്ഡവ്. സംവിധായകൻ ഭരതും താണ്ഡവ് റാമും ചേർന്ന് ദേവനാംപ്രിയ എന്ന സിനിമ ചെയ്യാനായി ശ്രമിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം ഈ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ഈ ചിത്രത്തിന് ശരിയായ നിർമ്മാതാവിനെ കിട്ടാത്തതിനാൽ നടൻ താണ്ഡവ് റാം തന്നെ 6 ലക്ഷം രൂപ ചിത്രത്തിനായി മുടക്കിയതായും പറയപ്പെടുന്നു.
തുടർന്നും ചിത്രം പൂർത്തീകരിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് നടനും സംവിധായകനും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായത്. തുടർന്ന് താണ്ഡവ് തന്റെ ലൈസൻസ് ഉള്ള പിസ്റ്റൾ ഉപയോഗിച്ച് ഭരതിനു നേരെ വെടിക്കുകയായിരുന്നു. എന്നാൽ വെടിയുണ്ട സംവിധായകന്റെ ശരീരത്തിൽ തറക്കാതിരുന്നതിനാൽ ജീവാപായം ഉണ്ടായില്ല. തുടർന്ന് സംവിധായകൻ നൽകിയ പരാതിയിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post