പുതുതായി രൂപീകരിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ബോർഡ് തിങ്കളാഴ്ച നടന്ന ആദ്യ യോഗത്തിൽ ടിടിഡിയിൽ ജോലി ചെയ്യുന്ന എല്ലാ അഹിന്ദുക്കളുടെയും സേവനം ഉടൻ അവസാനിപ്പിക്കാനും അവരെ ആന്ധ്രാപ്രദേശ് സർക്കാരിലേക്ക് തിരിച്ചെടുക്കാനും തീരുമാനിച്ചു. തിരുപ്പതിയിലെ പ്രസാദമായ ലഡുവിൽ മായം കലർന്ന നെയ്യ് ഉപയോഗിച്ചുവെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വെളിപ്പെടുത്തിയതിനെ തുടർന്ന് ആഴ്ചകൾക്ക് ശേഷമാണ് ഈ നടപടി.
ടിടിഡി ട്രസ്റ്റ് ബോർഡ് ചെയർമാൻ ബിആർ നായിഡുവിൻ്റെ നേതൃത്വത്തിൽ തിരുമലയിലെ അന്നമയ്യ ഭവനിൽ യോഗം ചേർന്നിരുന്നു.ക്ഷേത്രഭരണത്തിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന അഹിന്ദുക്കളുടെ ആകെ എണ്ണം ടിടിഡി വിലയിരുത്തി. ഇവരെ സർക്കാരിലെ വിവിധ വകുപ്പുകളിലേക്ക് തിരിച്ചെടുക്കുമെന്ന് യോഗത്തിന് ശേഷം ബിആർ നായിഡു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“തിരുമലയിൽ ജോലി ചെയ്യുന്ന അഹിന്ദുക്കളുടെ കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ ഞങ്ങൾ സംസ്ഥാന സർക്കാരിന് കത്തെഴുതും. ടിടിഡി ഒരു ഹിന്ദു മത സ്ഥാപനമാണ്, ക്ഷേത്രത്തിൽ അഹിന്ദുക്കളെ നിയമിക്കരുതെന്നാണ് ബോർഡിന്റെ നിലപാട് . ഒന്നുകിൽ അവരെ മറ്റ് വകുപ്പുകളിലേക്ക് ഉൾക്കൊള്ളിക്കുക അല്ലെങ്കിൽ അവർക്ക് ഒരു സ്വമേധയാ വിരമിക്കൽ പദ്ധതി (VRS) വാഗ്ദാനം ചെയ്യുക,എന്ന് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കും. ബി ആർ നായിഡു പറഞ്ഞു.
Discussion about this post