എറണാകുളം : കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലേക്കെത്തുന്നു. അർജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ .
അടുത്ത വർഷം മത്സരമെന്ന് മന്ത്രി പറഞ്ഞു. സ്‌പെയിനിൽ വെച്ചു അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തി. കേരളത്തിൽ രണ്ട് മത്സരങ്ങളാകും അർജന്റീനൻ ടീം കളിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു . കൂടതൽ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല.
Discussion about this post