ചെന്നൈ: വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി എ ആർ റഹ്‌മാൻ. തങ്ങളുടെ വിവാഹ ബന്ധം 30 വർഷം തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നും പഴയപടിയാകില്ലെന്ന തിരിച്ചറിഞ്ഞ, എല്ലാം തകർന്ന ഈ നിമിഷത്തിൽ ജീവിതത്തിന് വീണ്ടും അർത്ഥം തേടുകയാണെന്നും റഹ്‌മാൻ പറഞ്ഞു. എക്‌സിലൂടെയായിരുന്നു റഹ്‌മാൻ വൈകാരിക കുറിപ്പ് പങ്കുവച്ചത്.
ഈ ബന്ധം 30 ൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ എല്ലാറ്റിനും കാണാൻ കഴിയാത്ത അവസാനം ഉണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിന്റെ സിംഹാസനം വിറകൊണ്ടേയ്ക്കാം. ഒന്നും പഴയപടിയാകില്ലെന്ന തിരിച്ചറിഞ്ഞ, എല്ലാം തകർന്ന ഈ നിമിഷത്തിൽ ജീവിതത്തിന് വീണ്ടും അർത്ഥം തേടുകയാണ്. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യതമാനിച്ചതിന് നന്ദിയെന്നും റഹ്‌മാൻ എക്‌സിൽ കുറിച്ചു.
ഇന്നലെ രാത്രിയോടെയാണ് റഹ്‌മാനും ഭാര്യ സൈറയും വേർപിരിയുന്നുവെന്ന വാർത്ത പുറത്തുവന്നത്. 30 വർഷക്കാലത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ പോകുന്നുവെന്ന വാർത്ത സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സൈറയുടെ അഭിഭാഷകയായ വന്ദന ഷായാണ് വിവാഹ മോചനത്തിന്റെ വിവരം പുറത്തുവിട്ടത്. ഇരുവരുടെയും വൈകാരിക ബന്ധത്തിൽ ഉണ്ടായ പ്രശ്‌നങ്ങളാണ് ആണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നാണ് അഭിഭാഷക അറിയിക്കുന്നത്. അടുക്കാനാകാത്ത വിധം ഇരുവരും അകന്നു പോയി എന്നും ഇവർ പറഞ്ഞിരുന്നു.
Discussion about this post