കയറ്റാന്‍ കഴിയുന്നതിനേക്കാള്‍ ആളുകളെ കയറ്റി യാത്രചെയ്ത ഒരു ഓട്ടോയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കനൌജിലാണ് സംഭവം.പരമാവധി നാലുപേര്‍ക്കിരിക്കാവുന്ന ഓട്ടോയില്‍ 15 പേരെ കുത്തിനിറച്ചാണ് ഡ്രൈവര്‍ ഓട്ടോ ഓടിച്ചത്. പതിവായുള്ള ട്രാഫിക് പരിശോധനയ്ക്കിടെ കനൌജിലെ പാല്‍ ചൌക്കിന് സമീപം ട്രാഫിക് ഇന്‍ചാര്‍ജായ അഫഖ് ഖാന്‍ ആണ് ഡ്രൈവറെയും ഓട്ടോയെയും കയ്യോടെ പൊക്കിയത്.
ദൂരെ നിന്ന് ഓട്ടോ വരുന്നത് കണ്ടപ്പോള്‍ സാധാരണ ഉള്‍ക്കൊള്ളാവുന്ന ആളുകള്‍ മാത്രമേ ഉള്ളൂ എന്ന് കരുതിയെങ്കിലും ഓട്ടോ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 15 പേരെ കണ്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഞെട്ടിയത്. മൂന്ന് പേര്‍ ഡ്രൈവറുടെ സീറ്റിനിരുവശവും ബാക്കി 11 പേര്‍ പിറകിലത്തെ സീറ്റിലും ഇരുന്നായിരുന്നു യാത്ര.
കുറ്റം കയ്യോടെ പിടിച്ചതോടെ ഒട്ടോഡ്രൈവര്‍ കൈകൂപ്പി മാപ്പ്‌ചോചദിക്കുന്നതും വീഡിയോയില്‍ കാണാം. ഡ്രൈവറുടെ കയ്യില്‍ ലൈസന്‍സും ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ മാത്രമല്ല റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും ജീവന്‍ അപകടത്തില്‍ ആക്കുന്നതാണ് ഇത്തരത്തിലുള്ള അശ്രദ്ധമായ പെരുമാറ്റങ്ങള്‍ എന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ ഡ്രൈവര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി.
ഓവര്‍ലോഡിങ്ങിന് 6500 രൂപ പിഴയും അധികൃതര്‍ ഡ്രൈവര്‍ക്ക് ചുമത്തി.
Discussion about this post