പാലക്കാട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വെണ്ണക്കരയിൽ പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷവും കയ്യാങ്കളിയും. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് പരാതി ഉയരുന്നത്. തുടർന്ന് രാഹുലിനെ എൽഡിഎഫ്-ബിജെപി പ്രവര്‍ത്തകർ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു.
പാർട്ടി പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ആയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
വൈകിട്ട് ആറുമണിക്ക് മുമ്പായിട്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വെണ്ണക്കര പോളിംഗ് ബൂത്തിൽ എത്തിച്ചേർന്നിരുന്നത്. ബൂത്തിൽ വോട്ട് ചെയ്യാനായി കാത്തുനിൽക്കുന്നവരോട് രാഹുൽ വോട്ട് ചോദിച്ചു എന്നാണ് എൽഡിഎഫും ബിജെപിയും ആരോപിക്കുന്നത്. തുടർന്ന് ഇരു പാർട്ടികളുടെയും പ്രവർത്തകർ രാഹുലിനെ തടയുകയായിരുന്നു.
Discussion about this post