കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി ആണ് മെഡിക്കൽ കോളേജിലെ അനാസ്ഥ മൂലം മരിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആണ് കേസെടുത്തത്.
ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയ്ക്ക് എത്തിയ രജനിക്ക് മനോരോഗ ചികിത്സയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും നൽകിയിരുന്നത്. രജനിയുടെ മരണത്തെ തുടർന്ന് ഭര്‍ത്താവ് ഗിരീഷ് ആണ് മെഡിക്കൽ കോളേജിനെതിരായി പരാതി നൽകിയിരുന്നത്.
സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൃത്യമായി രോഗ നിര്‍ണയം നടത്താതെ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നാണ് രജനിയുടെ ബന്ധുക്കളുടെ ആരോപണം.
Discussion about this post