അയോദ്ധ്യ: 500 വർഷം മുമ്പ് രാജ്യം ഒന്നിച്ചിരുന്നെങ്കിൽ കൊളോണിയലിസത്തെ ഭാരതത്തിന് നേരിടേണ്ടി വരില്ലായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾ ഐക്യപ്പെട്ടപ്പോൾ രാമക്ഷേത്രത്തിൻ്റെ നിർമ്മാണം വെറും രണ്ട് വർഷം കൊണ്ട് പൂർത്തിയായത് ഉദാഹരണമായെടുത്തു കൊണ്ടായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.
അയോധ്യയിലെ സുഗ്രീവ കോട്ടയുടെ മഹത്തായ ശ്രീ രാജഗോപുര കവാടം അനാച്ഛാദനം ചെയ്‌ത ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
“നമ്മുടെ ഭൂതകാല സ്മരണകൾ സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി, നമ്മൾ ഒരുമിച്ച് നിൽക്കുമ്പോൾ ലോകത്തെ ഒരു ശക്തിക്കും നമ്മെ ദുർബലപ്പെടുത്താൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
മതത്തെയും സമൂഹത്തെയും ദുർബലപ്പെടുത്തുന്ന ശക്തികൾക്കെതിരെ ഉറച്ച നിലപാടെടുക്കണമെന്നും രാഷ്ട്രത്തിന് ഹാനികരമായ എന്തിൽ നിന്നും അകന്നുനിൽക്കാനും അത്തരം ഘടകങ്ങളെ തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
Discussion about this post