ഫേണിന്റെ ചാർജ് പെട്ടെന്ന് ഇറങ്ങി പോവുന്നതായി തോന്നാറുണ്ടോ… ? പുതിയ ഫോൺ വാങ്ങുമ്പോൾ കിട്ടുന്ന ബാറ്ററി ലൈഫ് ഒന്നും പിന്നീടുള്ള ഉപയോഗത്തിൽ കാണറില്ല. നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളാണ് ചാർജ് വലിച്ചെടുക്കുന്നത്. ചാർജ് വലിച്ചെടുക്കുന്നതിൽ വാട്‌സ്ആപ്പ് ഒരു അംഗമാണ്.
വാട്സ്ആപ്പ് മൊബൈൽ ബാറ്ററി ചാർജ് കവരുന്നതിനൊപ്പം നല്ല തോതിൽ ഡാറ്റയും ഉപയോഗിക്കും. എന്നാൽ സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇത് പരിഹരിക്കാനാകും. സെറ്റിങ്സിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാൽ അമിത ഡാറ്റ ഉപയോഗം കുറയ്ക്കാം .
വോയ്സ്, വീഡിയോ കോളുകൾക്കിടയിൽ ഡാറ്റ ഉപയോഗം കുറയ്ക്കാം – വാട്സ്ആപ്പ് ഓപ്പൺ ചെയ്യക- മുകളിൽ വലത് ഭാഗത്തുള്ള മൂന്ന് ഡോട്ടുകൾ ടാപ്പുചെയ്ത് സെറ്റിങ്സ് തെരഞ്ഞെടുക്കുക- സ്റ്റോറേജ് ആൻഡ് ഡേറ്റ തിരഞ്ഞെടുക്കുക- എനേബിൾ ലെസ് ഡേറ്റ ഫോർ കോൾസ് സെലക്ട് ചെയ്യുക. മികച്ച ഓഡിയോ നിലവാരം നിലനിർത്തി കോളുകൾ കുറച്ച് ഡാറ്റ ഉപയോഗിക്കുന്നതാണ് മാറ്റം.
മീഡിയ അപ്ലോഡ് ക്വാളിറ്റി – നിങ്ങൾ അയയ്ക്കുന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും ക്വാളിറ്റി മാറ്റുകയാണ് ഡാറ്റ സംരക്ഷിക്കാനുള്ള മറ്റൊരു മാർഗം. സ്റ്റോറേജ്, ഡാറ്റ വിഭാഗത്തിൽ, മീഡിയ അപ്ലോഡ് ക്വാളിറ്റി ടാപ്പ് ചെയ്യുക, എച്ച്ഡിക്ക് പകരം സ്റ്റാൻഡേർഡ് ക്വാളിറ്റി തിരഞ്ഞെടുക്കുക.
Discussion about this post