കഴിഞ്ഞ മാസമാണ് കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്ത ബയോകൗസ്റ്റിക്‌സ് ജേണലില്‍ ഗവേഷകര്‍ പങ്കുവെച്ചത്. ബാള്‍ട്ടിക് കടലില്‍ ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ട് നീന്തുന്ന ഒരു ഡോള്‍ഫിനെക്കുറിച്ചായിരുന്നു ഇത്. 2019 സെപ്തംബര്‍ മുതല്‍ ഡെന്‍മാര്‍ക്കിലെ ഫുനെന്‍ ദ്വീപിന് തെക്ക് ഭാഗത്തുള്ള സ്വെന്‍ഡ്ബോര്‍ഗ്സണ്ട് ചാനലിന് ചുറ്റും സഞ്ചരിക്കുന്ന ഈ ബോട്ടില്‍നോസ് ഡോള്‍ഫിന് ഡെല്ലെ എന്നാണ് പേരിട്ടിരിക്കുന്നത്. ഡെല്ലയുടെ അസാധാരണമായ ചില സവിശേഷതകളാണ് ഗവേഷകരെ അമ്പരപ്പിച്ചത്.
സാധാരണയായി ഒറ്റപ്പെട്ട ഡോള്‍ഫിനുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ശാസ്ത്രജ്ഞര്‍ റെക്കോര്‍ഡ് ചെയ്യാറില്ല, കാരണം അവ രേഖപ്പെടുത്താന്‍ യോഗ്യമായ ശബ്ദങ്ങളൊന്നും പുറപ്പെടുവിക്കില്ല എന്നത് തന്നെ. ഡോള്‍ഫിനുകള്‍ കൂട്ടമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്. അതിനാല്‍ ഒറ്റപ്പെടുമ്പോള്‍ അവര്‍ ദുഖിതരായിരിക്കും. വലിയ ശബ്ദങ്ങളൊന്നും പുറപ്പെടുവിക്കാറുമില്ല. എന്നാല്‍ ഡെല്ല ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു.
2,291 വിസിലുകള്‍, 2,288 ബര്‍സ്റ്റ് പള്‍സുകള്‍, 5,487 ലോ-ഫ്രീക്വന്‍സി ടോണല്‍ ശബ്ദങ്ങള്‍, 767 പെര്‍ക്കുസീവ് ശബ്ദങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 10,833 ശബ്ദങ്ങള്‍ ഡെല്ല നിര്‍മ്മിച്ചതായി ഗവേഷകര്‍ കണ്ടെത്തി. എന്താണ് ഇതിനര്‍ഥം ഡെല്ലയ്ക്ക് ഒറ്റയ്ക്കായതില്‍ സന്തോഷമേയുള്ളു എന്നതാണ്. അത് കൂടാതെ ‘ബോട്ടില്‍നോസ് ഡോള്‍ഫിനുകള്‍ക്ക് സിഗ്‌നേച്ചര്‍ വിസിലുകളുണ്ട്. എന്നാല്‍ ഇവിടെ നിന്ന് കേട്ടത് വ്യത്യസ്ത തരം വിസില്‍ ശബ്ദങ്ങളാണ് അതിനാല്‍ തന്നെ ഡെല്ലെ തനിച്ചാണെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും കുറഞ്ഞത് മൂന്ന് ഡോള്‍ഫിനുകള്‍ ഉള്‍പ്പെടുന്ന ഒരു കൂട്ടം അവിടെയുണ്ടെന്ന് വിശ്വസിച്ചു പോവുന്ന തരത്തിലായിരുന്നു ശബ്ദങ്ങളെന്നും വിദഗ്ധര്‍ പറയുന്നു.
ഡെല്ലെ മറ്റൊരു ഡോള്‍ഫിന്റെ ശബദമുണ്ടാക്കി അതിനോട് സംസാരിക്കുന്നത് പോലെ അനുകരിക്കുകയായിരുന്നുവെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
Discussion about this post