നടൻ ധനുഷും ഐശ്വര്യ രജനികാന്തും പിരിയാൻ പോകുന്നു. ചെന്നൈ കുടുംബ കോടതിയിൽ ഹാജരായിരിക്കുകയാണ് ഇരുവരും. ഒന്നിച്ച് ജീവിക്കാൻ തങ്ങൾക്ക് താൽപര്യം ഇല്ലെന്ന് ഇരുവരും കോടതിയെ ബോധിപ്പിച്ചതായാണ് റിപ്പോർട്ട്. കേസിൽ വിധി പറയുക നവംബർ 27 നാണ്.
ഡിവോഴ്‌സാകുന്നു എന്ന് ധനുഷും ഐശ്വര്യയും സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചിരിക്കുന്നത്. 2004 നവംബർ 18നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. ലിംഗ, യാത്രയെന്നാണ് മക്കളുടെ പേരുകൾ.
ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പ് ഇങ്ങനെ-
സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യൂദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത നൽകണം.
Discussion about this post