ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളാണ് മള്‍ട്ടിപ്ലെയര്‍ ഓണ്‍ലൈന്‍ (MMO) ഗെയിമുകള്‍ കളിക്കുന്നത്. വിനോദത്തിനാണെങ്കിലും ഇത് കാര്യമായ പ്രയോജനങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ഗെയിമുകള്‍ കളിക്കുന്നവരില്‍ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കുള്ള കഴിവുകള്‍ വികസിപ്പിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍.
ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ മെലിക ഷിര്‍മോഹമ്മദിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. മുമ്പ് ഗെയിമിംഗ് ദോഷകരമാണെന്നായിരുന്നു പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നത്. ഇത്തരം ദീര്‍ഘകാല ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് പുതിയ കണ്ടെത്തല്‍ ദോഷഫലങ്ങള്‍ക്ക് പകരം, നേതൃത്വഗുണം മുതല്‍ പ്രശ്നപരിഹാരം വരെ ഇതിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഇന്റര്‍നാഷണലില്‍ പ്രസിദ്ധീകരിച്ച ഷിര്‍മോഹമ്മദിയുടെ പഠനം, ടീം വര്‍ക്ക്, നേതൃത്വം, ആത്മവിശ്വാസം തുടങ്ങിയ വിലപ്പെട്ട ജോലിസ്ഥലത്തെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഗെയിമിംഗ് ആളുകളെ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. പഠനത്തിനും വ്യക്തിഗത വികസനത്തിനുമുള്ള അന്തരീക്ഷം MMO-കള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.
എന്നാല്‍ കുടുംബന്ധങ്ങള്‍ക്ക് ഇതുമൂലം പ്രശ്‌നങ്ങള്‍ വരാതെ നോക്കണമെന്നും ഇതില്‍ മുന്നറിയിപ്പുണ്ട്. ഗെയിമിംഗിന്റെ പോസിറ്റീവ് വശങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, കമ്പനികള്‍ക്കും അവരുടെ ടീമുകളില്‍ പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും പുതിയ സാധ്യതകള്‍ തുറക്കാനും സാധിക്കും.
Discussion about this post