ക്രെംലിൻ: അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ഭീഷണിയുമായി റഷ്യ. പോളണ്ടിലുള്ള അമേരിക്കൻ സൈനിക താവളം തങ്ങളുടെ അത്യാധുനിക ആയുധങ്ങൾ കൊണ്ട് ആക്രമിക്കാനുള്ള നല്ല ഒരു ലക്ഷ്യസ്ഥാനമാണെന്ന് റഷ്യ പ്രഖ്യാപിച്ചു. ഉക്രെയ്‌നിൽ ആദ്യത്തെ ഭൂഖണ്ഡാന്തര മിസൈൽ കൊണ്ടുള്ള ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മോസ്‌കോയുടെ ഏറ്റവും പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
നവംബർ 13 ന് പ്രവർത്തനമാരംഭിച്ച വടക്കൻ പോളണ്ടിലെ പുതിയ യുഎസ് ബാലിസ്റ്റിക് മിസൈൽ താവളം മേഖലയെ അസ്ഥിരപ്പെടുത്താനുള്ള നാറ്റോ സഖ്യകക്ഷികളുടെ നടപടികളുടെ ഭാഗമാണ്.
പാശ്ചാത്യ രാജ്യങ്ങൾ ഉയർത്തുന്ന ഭീഷണികളുടെ സ്വഭാവവും നിലവാരവും കണക്കിലെടുത്ത്, പോളണ്ടിലെ മിസൈൽ പ്രതിരോധ താവളത്തെ “നശിപ്പിക്കേണ്ട മുൻഗണനാ ലക്ഷ്യങ്ങളുടെ” പട്ടികയിൽ പണ്ടേ ചേർത്തിട്ടുണ്ട്. ആവശ്യമെങ്കിൽ വിപുലമായ ആയുധങ്ങൾ ഉപയോഗിച്ച് ഇത് നടപ്പിലാക്കാൻ കഴിയും. “റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു.
ഇത് സ്ഥിരതയെ ദുർബലപ്പെടുത്തുന്നതിനും അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അതിൻ്റെ ഫലമായി ആണവ യുദ്ധത്തിലേക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത് ”റഷ്യൻ വക്താവ് കൂട്ടിച്ചേർത്തു.
Discussion about this post