ആലപ്പുഴ: എന്‍സിപിയുടെ സിറ്റിംഗ് സീറ്റായ കുട്ടനാടിന് അവകാശമുന്നയിച്ച് സി.പി.എം രംഗത്ത്. കഴിഞ്ഞ രണ്ട് തവണയും ജയിച്ചത് തോമസ് ചാണ്ടിയെ മാറ്റി സീറ്റ് പിടിച്ചെടുക്കാനാണ് സിപിഎം നീക്കം. ഇത്തവണയും മത്സരിക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞയുടനാണ് സീറ്റ് സിപിഎമ്മിന് വേണമെന്ന അഭിപ്രായവുമായി സിപിഎം ജില്ല സെക്രട്ടറി സജി ചെറിയാന് രംഗത്തെത്തിയത്.
സി.പി.എമ്മിന് കുട്ടനാട്ടില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന് പറഞ്ഞു. മണ്ഡലത്തില്‍ ഏറ്റവും ശക്തിയുള്ള പാര്‍ട്ടി സി.പി.എമ്മാണ്. അവിടെ മത്സരിക്കണമെന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ്. 10 വര്‍ഷം ഘടകകക്ഷിക്ക് നല്കിയ മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. എല്‍.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സീറ്റ് വിഭജന ചര്‍ച്ച പോലും തുടങ്ങുന്നതിന് മുമ്പെ തോമസ് ചാണ്ടി സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ജനം ആഗ്രഹിക്കുന്നതിനാല്‍ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച തോമസ് ചാണ്ടി ഒരുപടി കൂടി കടന്ന് താന്‍ തന്നെയായിരിക്കും ജലവിഭവവകുപ്പ് മന്ത്രിയെന്നും പറഞ്ഞിരുന്നു.
വിദേശത്തെ ബിസിനസ് തിരക്ക് മൂലം മറ്റാരെങ്കിലും മന്ത്രിയായാലും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ താന്‍ തന്നെയായിരിക്കും ഭരണം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post